രണ്ട് ദിവസത്തില്‍ കളി തീര്‍ന്നു, വീണത് 34 വിക്കറ്റ്; സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് ദിനം കൊണ്ട് ജയം പിടിച്ച് ഓസ്‌ട്രേലിയ
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി
Updated on
1 min read

ഗബ്ബ: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് ദിനം കൊണ്ട് ജയം പിടിച്ച് ഓസ്‌ട്രേലിയ. ഗബ്ബയില്‍ നടന്ന ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ 34 റണ്‍സാണ് ഓസ്‌ട്രേലിയക്ക് മുന്‍പിലെത്തിയ വിജയ ലക്ഷ്യം. 4 വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് വിജയ ലക്ഷ്യം മറികടന്നത്. 

സൗത്ത് ആഫ്രിക്കയെ രണ്ടാം ഇന്നിങ്‌സില്‍ 99 റണ്‍സിന് ഓസ്‌ട്രേലിയ പുറത്താക്കി. സൗത്ത് ആഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത് മൂന്ന് പേര്‍ മാത്രം. ടോപ് സ്‌കോറര്‍ 36 റണ്‍സ് എടുത്ത് പുറത്താവാതെ നിന്ന സോന്‍ഡോ. 5 വിക്കറ്റ് പിഴുത് കമിന്‍സും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്കും സ്‌കോട്ട് ബോളന്‍ഡും ചേര്‍ന്നാണ് സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയത്. 

എന്നാല്‍ 34 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയെ റബാഡ വിറപ്പിച്ചു. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് റബാഡ നാല് വിക്കറ്റ് പിഴുതത്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്കായി അര്‍ധ ശതകം നേടിയ ട്രാവിസ് ഹെഡ് ആണ് കളിയിലെ താരം. 

രണ്ട് ദിവസത്തില്‍ 34 വിക്കറ്റാണ് ഇവിടെ വീണത്. സൗത്ത് ആഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 152ല്‍ അവസാനിച്ചു. എന്നാല്‍ സ്റ്റീവ് സ്മിത്തിന്റേയും ട്രാവിസ് ഹെഡ്ഡിന്റേയും കൂട്ടുകെട്ടോടെ 218 എന്ന സ്‌കോറിലേക്ക് എത്തി നേരിയ ലീഡ് എടുക്കാന്‍ ഓസ്‌ട്രേലിയക്ക് കഴിഞ്ഞത് തുണയായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com