ഐപിഎല്‍ ലോഗോയ്ക്ക് പിന്നിലെ രഹസ്യം ഡിവില്ലിയേഴ്‌സ്: വീരേന്ദര്‍ സെവാഗ് 

ഐപിഎല്‍ ലോഗോ ഡിവില്ലിയേഴ്‌സിനെ കണ്ടാണ് ഡിസൈന്‍ ചെയ്തത്‌ എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ച
ഡിവില്ലിയേഴ്‌സ്/ഫോട്ടോ: ട്വിറ്റര്‍
ഡിവില്ലിയേഴ്‌സ്/ഫോട്ടോ: ട്വിറ്റര്‍
Updated on
1 min read

ന്യൂഡല്‍ഹി: ബൂമ്ര ഉള്‍പ്പെട്ട ബൗളര്‍മാരെ ഡെത്ത് ഓവറുകളില്‍ പ്രഹരിച്ചാണ് ഡിവില്ലിയേഴ്‌സ് സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബിയെ ജയത്തിലേക്ക് എത്തിച്ചത്. ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ ഡിവില്ലിയേഴ്‌സിന്റെ പ്രകടനത്തെ അഭിനന്ദിച്ച് എത്തുന്നു. ഇവിടെ രസകരമായ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ ഓപ്പണ്‍ വീരേന്ദര്‍ സെവാഗും വരുന്നു. 

ഐപിഎല്‍ ലോഗോ ഡിവില്ലിയേഴ്‌സിനെ കണ്ടാണ് ഡിസൈന്‍ ചെയ്തത്‌ എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. വില്‍ പവര്‍ എന്നാല്‍ ഡിവില്ലിയേഴ്‌സ് എന്നാണ്. എല്ലാ ശക്തികളേയും തോല്‍പ്പിക്കുന്നു, സെവാഗ് പറയുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബൗളിങ്ങിനേയും സെവാഗ് അഭിനന്ദിച്ചു. 

ഹര്‍ഷല്‍ പട്ടേലിന്റെ 5 വിക്കറ്റ് നേട്ടവും, ഡിവില്ലിയേഴ്‌സിന്റെ മികച്ച ഇന്നിങ്‌സും വന്നതോടെ ബാംഗ്ലൂര്‍ അവസാന പന്തില്‍ ജയം പിടിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തി കളം നിറഞ്ഞതിനൊപ്പം അവസാന പന്തില്‍ ബാംഗ്ലൂരിനായി വിജയ റണ്‍ നേടിയും ഹര്‍ഷല്‍ പട്ടേല്‍ തന്നെയാണ്. 

ആദ്യം ബാറ്റ് ചെയ്ത മുംബൈയെ നിശ്ചിത ഓവറില്‍ 159 റണ്‍സിനാണ് ബാംഗ്ലൂര്‍ ഒതുക്കിയത്. ഹര്‍ഷല്‍ വീഴ്ത്തിയ അഞ്ച് വിക്കറ്റില്‍ മൂന്നും വന്നത് അവസാന ഓവറില്‍. ചെയ്‌സ് ചെയ്തിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി നായകന്‍ കോഹ് ലി 29 പന്തില്‍ 33 റണ്‍സും, മാക്‌സ് വെല്‍ 39 റണ്‍സും നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com