ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷൂസും വിവാഹ മോതിരവും മോഷണം പോയി; കണ്ടെത്താന്‍ സഹായം തേടി മറേ; 24 മണിക്കൂറിനുള്ളില്‍ തിരികെ കിട്ടി

പരിശീലനത്തിനായി ഇറങ്ങിയപ്പോഴാണ്‌ ഇവ മോഷണം പോയത് മറേയും ഭാര്യയും തിരിച്ചറിയുന്നത്
Published on

ഇന്ത്യന്‍ വെല്‍സ്: ടെന്നീസ് താരം ആന്‍ഡി മറേയുടെ വിവാഹ മോതിരവും ഷൂസും മോഷണം പോയി. എന്നാല്‍ നഷ്ടപ്പെട്ട് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് തന്നെ ഇവ മറേയ്ക്ക് തിരികെ കിട്ടി. പരിശീലനത്തിനായി ഇറങ്ങിയപ്പോഴാണ്‌ ഇവ മോഷണം പോയത് മറേയും ഭാര്യയും തിരിച്ചറിയുന്നത്. 

ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സില്‍ മത്സരിക്കുകയാണ് മറേ ഇപ്പോള്‍. ഇന്ത്യന്‍ വെല്‍സില്‍ പരിശീലനം നടത്താനായി ഇറങ്ങിയപ്പോഴാണ് താന്‍ ഏറെ മൂല്യം നല്‍കുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടതായി മറേ തിരിച്ചറിഞ്ഞത്. ഇതോടെ താന്‍ മാനസികമായി മോശം അവസ്ഥയിലായെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ മറേ പറഞ്ഞിരുന്നു. 

ഹോട്ടലിലെ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് ഷൂ മറേ മറന്ന് വെക്കുകയായിരുന്നു. രാത്രിയില്‍ ഇതാരോ കൈക്കലാക്കി. അടുത്ത ദിവസം പരിശീലനത്തിന് ഇറങ്ങുമ്പോഴാണ് ഷൂ നഷ്ടമായതായി അറിയുന്നത്. ഷൂ ലെയ്‌സിലാണ് വിവാഹ മോതിരം കെട്ടിയിരുന്നത്. ഷൂയില്‍ നിന്ന് മണം വന്നതോടെ അത് പോകുന്നതിനായി പാര്‍ക്കിങ് ഏരിയയിലെ കാറിനടിയില്‍ വെച്ച് മറേ പോവുകയായിരുന്നു. 

പിന്നെ നോക്കുമ്പോള്‍ ഷൂ കാണാനുണ്ടായില്ല. മറ്റൊരു ഷോപ്പില്‍ ചെന്ന് പുതിയ ഷൂ വാങ്ങിയാണ് മറേ പരിശീലനത്തിന് ഇറങ്ങിയത്. ഷൂവും മോതിരവും കാണാതായ വിവരം ഇന്‍സ്റ്റ വീഡിയോയിലൂടെ മറേ പങ്കുവയ്ക്കുകയും ചെയ്തു. ഒടുവില്‍ അവ രണ്ടും തിരികെ ലഭിച്ചതോടെ രണ്ട് വട്ടം വിംബിള്‍ഡണില്‍ മുത്തമിട്ട ചാമ്പ്യനും ഹാപ്പി...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com