ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

ആയിരാമത്തെ ഏകദിനത്തില്‍ ടോസ് ഭാഗ്യവും, വിന്‍ഡിസ് ആദ്യം ബാറ്റ് ചെയ്യും; കറുത്ത ആം ബാന്‍ഡ്‌ അണിഞ്ഞ് ഇന്ത്യ

വിന്‍ഡിസിന് എതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുത്തു
Published on

അഹമ്മദാബാദ്: ആയിരാമത്തെ ഏകദിനം കളിക്കുന്ന ഇന്ത്യക്കൊപ്പം ടോസ് ഭാഗ്യം. വിന്‍ഡിസിന് എതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുത്തു. വിടപറഞ്ഞ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ടര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഇന്ത്യ ഗ്രൗണ്ടില്‍ ഇറങ്ങുന്നത്.

ദീപക് ഹൂഡ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. വിരാട് കോഹ് ലിയാണ് ദീപക് ഹൂഡയ്ക്ക് ഏകദിന ക്യാപ്പ് നല്‍കിയത്. രോഹിത്തിനൊപ്പം ഇഷാന്‍ കിഷനായിരിക്കും ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക എന്ന് രോഹിത് ശര്‍മ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോഹ് ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ചഹല്‍, പ്രസിദ്ധ് കൃഷ്ണ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com