നമ്മളെ വലിച്ച് താഴെയിടാന്‍ ശ്രമിക്കുന്നവരുണ്ട്, ഇത് അവര്‍ക്കുള്ള മറുപടി: കെ എല്‍ രാഹുല്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിയിലേക്ക് എത്തിയതിന് ശേഷവും ചെവികള്‍ പൊത്തിക്കാണിച്ചായിരുന്നു കെ എല്‍ രാഹുലിന്റെ ആഘോഷം
കെ എല്‍ രാഹുല്‍, റിഷഭ് പന്ത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
കെ എല്‍ രാഹുല്‍, റിഷഭ് പന്ത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
Updated on: 
1 min read

പുനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിയിലേക്ക് എത്തിയതിന് ശേഷവും ചെവികള്‍ പൊത്തിക്കാണിച്ചായിരുന്നു കെ എല്‍ രാഹുലിന്റെ ആഘോഷം. കളിക്ക് ശേഷം ആ സെഞ്ചുറി സെലിബ്രേഷന്റെ കാരണത്തെ കുറിച്ച് പറയുകയാണ് രാഹുല്‍. 

ആരോടുമുള്ള അനാദരവല്ല ആ ആഘോഷം. നമ്മളെ വലിച്ചിഴച്ചിട്ട് വിമര്‍ശിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. നമ്മളെ വലിച്ച് താഴെയിടാന്‍ ശ്രമിക്കുന്ന ആളുകളുണ്ട്. ചില സമയങ്ങളില്‍ നമ്മള്‍ അവരെ അവഗണിക്കേണ്ടതുണ്ട്. അതിനാല്‍ ഈ ബഹളങ്ങളൊക്കം അവസാനിപ്പിക്കണം എന്നാണ് അവിടെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്, രാഹുല്‍ പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഫോമില്ലാതെയാണ് രാഹുല്‍ കളിച്ചത്. എന്നാല്‍ ആദ്യ ഏകദിനത്തില്‍ അര്‍ധ ശതകം കണ്ടെത്തിയ രാഹുല്‍ രണ്ടാമത്തേതില്‍ സെഞ്ചുറിയും കുറിച്ചു. 114 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 108 റണ്‍സ് എടുത്താണ് രാഹുല്‍ മടങ്ങിയത്. 

രാഹുലിന്റെ ഏകദിനത്തിലെ അഞ്ചാം സെഞ്ചുറിയായിരുന്നു ഇത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ഓപ്പണര്‍മാരെ നഷ്ടമായി. ഈ സമയം കോഹ് ലിക്കൊപ്പം 121 റണ്‍സിന്റേയും റിഷഭ് പന്തിനൊപ്പം 113 റണ്‍സിന്റെയും കൂട്ടുകെട്ട് രാഹുല്‍ ഉയര്‍ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com