

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം അങ്കത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ഗുജറാത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരം.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിച്ചിരുന്നു. 60000ഓളം കാണികളാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. എന്നാല്‍ മാര്‍ച്ച് 16, 18, 20 തിയതികളില്‍ നടക്കുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും നടത്തുക എന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.
ഈ കളികള്‍ക്കായി ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കും. ആരാധകരുടേയും മറ്റുള്ളവരുടേയും ആരോഗ്യത്തിനാണ് പരിഗണന നല്‍കുന്നത് എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. കളിയിലേക്ക് വരുമ്പോള്‍ ആദ്യ രണ്ട് കളിയിലും ഓരോ ജയം നേടി 1-1ന് സമനില പിടിക്കുകയാണ് ഇരു ടീമും.
ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് രോഹിത് ശര്‍മ തിരികെ എത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് കളിയിലും കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു. ഇഷാന്‍ കിഷന്‍ ഓപ്പണിങ്ങില്‍ ലഭിച്ച അവസരം മുതലാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇഷാന്‍ കിഷനൊപ്പം രോഹിത് ഓപ്പണിങ്ങിലേക്ക് എത്താനാണ് സാധ്യത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates