ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'ഇത് നിങ്ങള്‍ക്ക് വേണ്ടി', കേരള ബ്ലാസ്‌റ്റേഴ്‌സ് ജയം സമര്‍പ്പിച്ചത് ക്യാപ്റ്റന്‌

പരിക്കേറ്റ ജെസലിന് ഇനി വരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പാണ്
Published on

മഡ്ഗാവ്: ഐഎസ്എല്ലില്‍ തോല്‍വി അറിയാതെ പത്താം മത്സരം പിന്നിടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് വിജയ തേരോട്ടം തുടര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ് സീസണില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തി. പിന്നാലെ ഓഡീഷയ്ക്ക് എതിരായ മത്സര ജയം ക്യാപ്റ്റന് സമര്‍പ്പിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. 

ഹൈദരാബാദിന് എതിരായ മത്സരത്തില്‍ പരിക്കേറ്റ് കളിക്കാതിരുന്ന ജെസല്‍ കാര്‍ണെയ്‌റോയ്ക്ക് ആണ് ബ്ലാസ്‌റ്റേഴ്‌സ് ജയം സമര്‍പ്പിച്ചത്. ഒഡീഷയ്ക്ക് എതിരായ കളിക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും നായകന്‍ ലൂണയും ഇക്കാര്യം വ്യക്തമാക്കി. 

മത്സരത്തിന് ശേഷം ഖബ്രയും ലൂണയും ജെസലിന്റെ ജേഴ്‌സി ഉയര്‍ത്തി. തോളിന് പരിക്കേറ്റ ജെസലിന് ഇനി വരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പാണ്. എന്നാല്‍ ജെസലിന്റെ അസാന്നിധ്യത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ അവസരം ലഭിച്ച നിഷുകുമാര്‍ ബ്ലാസ്റ്റേഴ്‌സിനായി ഒഡീഷയ്ക്ക് എതിരെ വല കുലുക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com