ഇത് മിന്നല്‍ മോറ(ഒറിജിനല്‍), മിന്നല്‍ മുരളിക്കൊപ്പം ടോട്ടനവും; പക്ഷേ കളി തോറ്റു

മിന്നല്‍ മുരളിയായി ലൂകാസ് മോറയുടെ മുഖം വെച്ചാണ് ടോട്ടനം ഫോട്ടോ പങ്കുവെച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

മിന്നല്‍ മുരളി ട്രെന്‍ഡിനൊപ്പം ചേര്‍ന്ന് മറ്റൊരു പ്രീമിയര്‍ ലീഗ് വമ്പന്‍ കൂടി. ലൂകാസ് മോറയാണ് ടോട്ടനത്തിന്റെ മിന്നല്‍ മുരളി. 

മിന്നല്‍ മുരളിയായി ലൂകാസ് മോറയുടെ മുഖം വെച്ചാണ് ടോട്ടനം ഫോട്ടോ പങ്കുവെച്ചത്. മിന്നല്‍ മോറ ഓറിജിനല്‍ എന്നാണ് ടോട്ടനം ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. 

ചെല്‍സിക്ക് എതിരായ ഇഎഫ്എല്‍ കപ്പ് സെമിയില്‍ ഇറങ്ങുന്നതിന് മുന്‍പായിരുന്നു ടോട്ടനത്തിന്റെ വരവ്. എന്നാല്‍ മിന്നല്‍ മോറയും ഇവിടെ ടോട്ടനത്തിന്റെ രക്ഷയ്‌ക്കെത്തിയില്ല. എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സി ജയം പിടിച്ചു. 0-3 എന്ന അഗ്രഗേറ്റില്‍ ചെല്‍സി ഫൈനലിലും കടന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com