എല്ലാ ടി20 ലോകകപ്പുകളും കളിച്ച 2 പേര്‍! 'എവര്‍ ഗ്രീന്‍' രോഹിത്, ഷാകിബ്

9 ടി20 ലോകകപ്പുകളും കളിക്കുന്ന രണ്ട് താരങ്ങളെന്ന അപൂര്‍വ നേട്ടം
Rohit Sharma and Shakib Al Hasan
രോഹിത് ശര്‍മ, ഷാകിബ് അല്‍ ഹസന്‍ഐസിസി
Updated on
2 min read

ന്യൂയോര്‍ക്ക്: 2007ല്‍ പ്രഥമ ടി20 ലോകകപ്പ് ഐസിസി ആരംഭിക്കുമ്പോള്‍ തങ്ങളുടെ ടീമുകളില്‍ യുവ താരങ്ങളായിരുന്നു ഇരുവരും. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബംഗ്ലാദേശ് മുന്‍ നായകന്‍ ഷാകിബ് അല്‍ഹസനും തങ്ങളുടെ ഒന്‍പതാം ടി20 ലോകകപ്പിനാണ് ഒരുങ്ങുന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടമാണ് ഇരുവരും ഇത്തവണ സ്വന്തമാക്കുന്നത്.

2007ലെ പ്രഥമ ലോകകപ്പ് മുതല്‍ എല്ലാ ടി20 ലോകകപ്പും കളിച്ച രണ്ടേ രണ്ട് താരങ്ങളാണ് ഇരുവരും. മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലത്ത അപൂര്‍വ ഭാഗ്യം. പുതു താരങ്ങളിലേക്ക് കളി അറിവുകള്‍ പകര്‍ന്നു ഇരുവരും എവര്‍ ഗ്രീന്‍ വല്ല്യേട്ടന്‍മാരായി ടീമില്‍ നില്‍ക്കുന്നു. ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും അന്താരാഷ്ട്ര ടി20യില്‍ രാജ്യത്തിനായി കളിക്കാനെത്തുന്നതും എന്നതും സവിശേ

2007 ലോകകപ്പില്‍ ഇരുവരുടേയും തുടക്കവും ഗംഭീരമായിരുന്നു. അന്ന് രോഹിത് ശര്‍മ ആദ്യ കളിയില്‍ തന്നെ ഫിഫ്റ്റി കുറിച്ചു. ഇതാണ് താരത്തിന്റെ കന്നി ടി20 ഫിഫ്റ്റിയും. ദക്ഷിണാഫ്രിക്കക്കെതിരെ 40 പന്തില്‍ 50 റണ്‍സ് രോഹിത് കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷാകിബിന്റെ ലോകകപ്പിലെ ആദ്യ പോരാട്ടം വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു. വിന്‍ഡീസിനെ ബംഗ്ലാദേശ് അട്ടിമറിച്ചപ്പോള്‍ അന്ന് പന്ത് കൊണ്ടാണ് തന്റെ മികവ് ഷാകിബ് അടയാളപ്പെടുത്തിയത്. 34 റണ്‍സ് വഴങ്ങി ഷാകിബ് അന്ന് നാല് വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്ത്യയാണ് പ്രഥമ ടി20 ലോകകപ്പ് ചാമ്പ്യന്‍മാര്‍. അന്ന് ഫൈനലിലും രോഹിത് നിര്‍ണായക ബാറ്റിങുമായി കിരീട നേട്ടം അവിസ്മരണീയമാക്കി. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയില്‍ നില്‍ക്കെ 16 പന്തില്‍ 30 റണ്‍സ് വാരി ടീം ടോട്ടല്‍ 157ല്‍ എത്തിക്കാന്‍ രോഹിതിനായി. താരത്തിന്റെ ഈ 30 റണ്‍സാണ് അന്ന് ഫൈനലില്‍ നിര്‍ണായകമായത്.

ബംഗ്ലാദേശിന്റെ കന്നി ലോകകപ്പിലെ യാത്ര അധികം നീണ്ടില്ല. എങ്കിലും ഷാകിബ് ടൂര്‍ണമെന്റില്‍ ആകെ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി.

2009ലെ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ രോഹിത് 23 പന്തില്‍ 36 റണ്‍സുമായി മികവില്‍ നില്‍ക്കെയാണ് പുറത്തായത്. അന്ന് വിക്കറ്റ് വീഴ്ത്തിയത് ഷാകിബായിരുന്നു.

2010ലെ ലോകകപ്പിലാണ് രോഹിതിന്റെ മികച്ച ഇന്നിങ്‌സില്‍ ഒന്നു കണ്ടത്. അന്ന് ഓസ്‌ട്രേലിയക്കെതിരെ താരം 46 പന്തില്‍ 79 റണ്‍സടിച്ചു. ഈ അധ്യായത്തില്‍ തന്നെയാണ് ടി20യിലെ ഷാകിബിന്റെ മികച്ച ഇന്നിങ്‌സും പിറന്നത്. പാകിസ്ഥാനെതിരെ താരം 54 പന്തില്‍ 84 റണ്‍സ് വാരി.

2014 എഡിഷനില്‍ രോഹിത് കത്തിക്കയറി. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാമത്തെ റണ്‍ സ്‌കോറര്‍ രോഹിതായിരുന്നു. ഓള്‍റൗണ്ടറെന്ന നിലയില്‍ ഷാകിബിനും ആ ടൂര്‍ണമെന്റ് അവിസ്മരണീയം. താരം 186 റണ്‍സും എട്ട് വിക്കറ്റുകളും ടീമിനായി സ്വന്തമാക്കി.

2016ലെ അധ്യായത്തിലും ഷാകിബ് ബൗളിങില്‍ തിളങ്ങി. ഏഴ് കളിയില്‍ നിന്നു 10 വിക്കറ്റുകള്‍ താരം വീഴ്ത്തി. 2021ലാണ് താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് കണ്ടത്. ടൂര്‍ണമെന്റില്‍ താരം 11 വിക്കറ്റുകള്‍ വീഴ്ത്തി.

2022ലെ ലോകകപ്പിലാണ് ആദ്യമായി രോഹിത് ശര്‍മ ഇന്ത്യയെ നയിച്ചത്. ബാറ്റിങില്‍ കാര്യമായ സംഭാവന താരത്തിനില്ല. ആറ് കളിയില്‍ ഒര്‍ അര്‍ധ സെഞ്ച്വറി മാത്രം. നായകനെന്ന നിലയില്‍ ടീമിനെ സെമി വരെ എത്തിക്കാന്‍ ഹിറ്റ്മാനു സാധിച്ചു.

2022ല്‍ ഷാകിബിനും കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാനായില്ല. ആറ് വിക്കറ്റുകളാണ് താരം ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയത്.

Rohit Sharma and Shakib Al Hasan
സ്മിത്ത് ഇല്ല, മക്ഗുര്‍ക് റിസര്‍വ് താരം; ടി20 ലോകകപ്പിനുള്ള ടീമിനെ ഉറപ്പിച്ച് ഓസ്‌ട്രേലിയ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com