ശ്രീശാന്തിനെ പിന്നിലിരുത്തി ബൈക്കിൽ കറങ്ങുന്ന ധോനി! വീഡിയോ വൈറൽ

സി​ഗ്നലിൽ വാഹനം നിർത്തിയപ്പോൾ താരങ്ങളുടെ ചിത്രങ്ങൾ പലരും മൊബൈലിൽ പകർത്തുന്നതും വീഡിയോയിലുണ്ട്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

റാഞ്ചി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനിക്ക് ബൈക്കുകളുടെ വലിയ ശേഖരം തന്നെയുണ്ട്. ധോനിയുടെ ബൈക്കുകളോടുള്ള ഇഷ്ടം പ്രസിദ്ധവുമാണ്. ഇപ്പോൾ അ​ദ്ദേഹത്തിന്റെ പഴയൊരു ബൈക്ക് യാത്രയുടെ വീഡിയോ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. ചെന്നൈ ന​ഗരത്തിലൂടെയുള്ള ബൈക്ക് കറക്കമാണ് വീണ്ടും വൈറലായത്.

മലയാളി താരം എസ് ശ്രീശാന്തിനെ പിന്നിലിരുത്തിയാണ് ധോനിയുടെ ബൈക്ക് യാത്ര. സി​ഗ്നലിൽ വാഹനം നിർത്തിയപ്പോൾ താരങ്ങളുടെ ചിത്രങ്ങൾ പലരും മൊബൈലിൽ പകർത്തുന്നതും വീഡിയോയിലുണ്ട്. 

ഇക്കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ റെക്കോർഡ് ഐപിഎൽ കിരീടത്തിലേക്ക് നയിക്കാൻ ധോനിക്ക് സാധിച്ചിരുന്നു. അഞ്ച് കിരീടങ്ങളുമായി അവർ മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. 

ഐപിഎല്ലിൽ നിന്നുള്ള ധോനിയുടെ വിരമിക്കൽ ഇത്തവണയും വലിയ ചർച്ചയായിരുന്നു. അടുത്ത സീസണിൽ കൂടി താൻ ടീമിനൊപ്പമുണ്ടാകുമെന്ന് പരോക്ഷ ഉത്തരവും കിരീടം നേടിയതിന് പിന്നാലെ ധോനി നൽകിയിരുന്നു. ആരാധകരും ആ പ്രതീക്ഷയിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com