തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ തിലകിനെ ഒഴിവാക്കിയിരുന്നു.
Tilak Varma
Tilak Varma Set to Return to India’s World Cup Squad After Injury Recoveryimage credit: BCCI
Updated on
1 min read

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് തിലക് വർമ തിരിച്ചെത്തുന്നു. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം കായികക്ഷമത വീണ്ടെടുത്തതായി ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസ് അറിയിച്ചു. ഇതോടെ ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹ മത്സരങ്ങളിൽ താരം കളിക്കുമെന്ന് ഉറപ്പായി.

Tilak Varma
'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

ഫെബ്രുവരി 2-ന് മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ എ – യുഎസ്എ ആദ്യ സന്നാഹ മത്സരം. ഫെബ്രുവരി 4-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഔദ്യോഗിക സന്നാഹ മത്സരത്തിലും തിലക് കളിക്കും. ഇരു മത്സരങ്ങളിലും താരത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യൻ ടീമിന്റെ ആദ്യ ഇലവനിൽ അവസരം ലഭിക്കുക.

Tilak Varma
ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ തിലകിനെ ഒഴിവാക്കിയിരുന്നു. ടി20 ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള തിലകിന്റെ വരവ് ഇന്ത്യൻ ടീമിന് ഗുണകരമാകും.

Summary

Sports news: Tilak Varma Set to Return to India’s World Cup Squad After Injury Recovery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com