കിരീടം ഉയര്‍ത്താന്‍ പെണ്‍പട; കലാശപ്പോരില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും, ഒരു മാറ്റവുമായി ഇന്ത്യ 

സെമിയില്‍ തായ്‌ലന്‍ഡിന് എതിരെ ഇറങ്ങിയ ഇലവനില്‍ നിന്ന് ഒരു മാറ്റമാണ് ഇന്ത്യ ഫൈനലില്‍ വരുത്തിയത്
ഫോട്ടോ: ബിസിസിഐ വുമണ്‍, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ വുമണ്‍, ട്വിറ്റര്‍
Updated on
1 min read

ധാക്ക: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. സെമിയില്‍ തായ്‌ലന്‍ഡിന് എതിരെ ഇറങ്ങിയ ഇലവനില്‍ നിന്ന് ഒരു മാറ്റമാണ് ഇന്ത്യ ഫൈനലില്‍ വരുത്തിയത്. 

രാധാ യാദവിന് പകരം ദയാലന്‍ ഹേമലത പ്ലേയിങ് ഇലവനിലേക്ക് എത്തി. എന്നാല്‍ ശ്രീലങ്ക സെമിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച അതേ ഇലവനുമായാണ് ഫൈനല്‍ പോരിനും ഇറങ്ങുന്നത്. 

ശ്രീലങ്കക്കെതിരെ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇന്ത്യക്കാണ് ആധിപത്യം കൂടുതല്‍. 17 വട്ടം ഇന്ത്യ ജയം പിടിച്ചപ്പോള്‍ നാല് ജയം മാത്രമാണ് ഇന്ത്യക്കെതിരെ ട്വന്റി20യില്‍ ശ്രീലങ്കയ്ക്കുള്ളത്. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും ശ്രീലങ്കയെ ഇന്ത്യ വീഴ്ത്തിയിരുന്നു. 

ഏഷ്യാ കപ്പ് ഫൈനലില്‍ മൂന്ന് വട്ടവും ഇന്ത്യയും ശ്രീലങ്കയും ഫൈനലില്‍ ഇതിന് മുന്‍പ് ഏറ്റുമുട്ടിയിട്ടുണ്ട്. 2005-2006, 2006, 2008 വര്‍ഷങ്ങളിലാണ് ഇത്. മൂന്ന് വട്ടവും ജയം പിടിച്ചത് ഇന്ത്യ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com