ഹരാരെ : രണ്ടാം ടി20യില്‍ സിംബാബ്വെക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെ 18.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി. 39 പന്തില്‍ 43 റണ്‍സ് നേടിയ വെസ്ലി മധ്വരെയാണ് സിംബാബ്വെയുടെ ടോപ് സ്കോറര്‍.ഇന്ത്യക്കായി മുകേഷ് കുമാര്‍, ആവേശ് ഖാന് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോര്‍ രവി ബിഷ്ണോയി രണ്ടും, വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി..കൊച്ചി: പിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതത പൊള്ളലേറ്റു. പോണേക്കര സ്വദേശി ആന്റണി ജോസി(17)നാണ് പൊള്ളലേറ്റത്. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷം ആന്റണി ജോസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രൈനിന് മുകളില്‍ കയറിയത്. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് ആന്റണിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു.ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയ വനിതാ കമ്മീഷന് ഡല്‍ഹി പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്..മുംബൈ: പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ച് സ്ത്രീ മരിച്ചു. പുലര്‍ച്ചെ മീന്‍ വാങ്ങാന്‍ ദമ്പതികള്‍ വീടിന് വെളിയില്‍ ഇറങ്ങിയ സമയത്താണ് അപകടം.ഇന്ന് പുലര്‍ച്ചെ 5.30ന് മുംബൈയിലെ വര്‍ളിയിലാണ് സംഭവം. കോളിവാഡ പ്രദേശത്ത് നിന്നുള്ള ദമ്പതികള്‍ മത്സ്യം വാങ്ങാന്‍ സ്കൂട്ടറില്‍ സാസൂണ്‍ ഡോക്കിലേക്ക് പോയ സമയത്താണ് അപകടം ഉണ്ടായത്. മീന്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇരുചക്രവാഹനത്തിന് പിന്നില്‍ അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മറിയുകയും ഭര്‍ത്താവും ഭാര്യയും തെറിച്ച് കാറിന്റെ ബോണറ്റിലേക്ക് വീഴുകയും ചെയ്തു..മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും നിരവധി ആരാധകരുണ്ട് ഫഹദ് ഫാസിലിന്. മാമന്നൻ, പുഷ്പ, വിക്രം തുടങ്ങിയ ചിത്രങ്ങളിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം പ്രേക്ഷകരിലുണ്ടാക്കിയ ആവേശം ചെറുതൊന്നുമല്ല. ഇപ്പോഴിതാ സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിട്ടിരിക്കുകയാണ് ഫഹദ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates