
ടെസ്റ്റ്, ഏകദിന ക്രിക്കറ്റുകളില്‍ നിന്നു നേരത്തെ വിരമിച്ചു. ടി20 ലോകകപ്പ് ഒരു പക്ഷേ താരത്തിന്റെ ഓസീസ് ജേഴ്‌സിയിലെ അവസാന പോരാട്ടമായിരുന്നു. താരത്തിന്റെ മൂന്ന് ഫോര്‍മാറ്റിലേയും 7 മികച്ച ഇന്നിങ്‌സുകള്‍
2015ല്‍ പെര്‍ത്തില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ നേടിയ 253 റണ്‍സ്. 88 റണ്‍സ് സ്‌ട്രൈക്ക് റേറ്റുമായാണ് വാര്‍ണറുടെ ഈ മിന്നും പ്രകടനം. ന്യൂസിലന്‍ഡും മികച്ച റണ്‍സുമായി കളം വാണതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു.
പെര്‍ത്തില്‍ തന്നെ മറ്റൊരു മികച്ച പ്രകടനം. 2012ല്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ താരം ടി20 ശൈലിയില്‍ ബാറ്റ് വീശിയാണ് സെഞ്ച്വറി നേടിയത്. 159 പന്തില്‍ നിന്നാണ് വാര്‍ണര്‍ 180 റണ്‍സ് അടിച്ചുകൂട്ടിയത്.
കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിങിനെ നേരിട്ട് നേടിയ സെഞ്ച്വറി. 2014ല്‍ ഓസീസിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് താരത്തിന്റെ ഈ സെഞ്ച്വറി. രണ്ടാം ഇന്നിങ്‌സിലായിരുന്നു ഈ സെഞ്ച്വറി. നേരത്തെ ആദ്യ ഇന്നിങ്‌സിലും താരം സെഞ്ച്വറി നേടി. 135 റണ്‍സ്. വീണ്ടും ശതകം ആവര്‍ത്തിച്ച് ഇരു ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍ വാര്‍ണര്‍ പേര് ചേര്‍ത്തു.
2016ല്‍ കേപ് ടൗണില്‍ തന്നെ ഏകദിന സെഞ്ച്വറി. അഞ്ചാം ഏകദിന പോരാട്ടത്തിലാണ് ഈ ബാറ്റിങ് പ്രകടനം. 136 പന്തിലാണ് വാര്‍ണര്‍ 173 റണ്‍സ് അടിച്ചുകൂട്ടിയത്. പിന്തുണയ്ക്കാന്‍ ഒരാളുമില്ലാതെ ടീം സ്‌കോര്‍ ഈ ഇന്നിങ്‌സിലൂടെ വാര്‍ണര്‍ 300 കടത്തി. പക്ഷേ കളി ഓസീസ് തോറ്റു. പക്ഷേ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് അന്ന് വാര്‍ണര്‍ കളിച്ചത്.
2012ല്‍ ശ്രീലങ്കക്കെതിരായ ഏകദിനത്തിലായിരുന്നു ഈ സെഞ്ച്വറിയുടെ പിറവി. ബ്രിസ്‌ബെയ്‌നിലാണ് മികവുറ്റ ബാറ്റിങ് ക്രിക്കറ്റ് ലോകം കണ്ടത്. മങ്ങിയ ഫോമില്‍ നില്‍ക്കെയുള്ള തിരിച്ചു വരവ് കൂടിയായിരുന്നു താരത്തിന് ഈ ഇന്നിങ്‌സ്. 157 പന്തിലാണ് വാര്‍ണര്‍ 163 അടിച്ചത്. കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസിന്റെ ആദ്യ ഫൈനലിലായിരുന്നു പ്രകടനം.
സെന്റ് കിറ്റ്‌സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ തന്നെ മറ്റൊരു മികച്ച പ്രകടനം. 2016ല്‍ ഡെയ്ല്‍ സ്റ്റെയ്‌നും മോണ്‍ മോര്‍ക്കലും ഉള്‍പ്പെട്ട ബൗളിങ് നിരയെ നേരിട്ടായിരുന്നു ഈ കിടയറ്റ സെഞ്ച്വറി. താരം 120 പന്തിലാണ് 109 റണ്‍സ് അടിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി20യില്‍ നേടിയ അര്‍ധ സെഞ്ച്വറി. 2009ല്‍ മെല്‍ബണില്‍ നടന്ന ഈ പോരാട്ടം വാര്‍ണറുടെ അന്താരാഷ്ട്ര ടി20യിലെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു. വാര്‍ണര്‍ അന്ന് വെറും 43 പന്തില്‍ അടിച്ചെടുത്തത് 89 റണ്‍സ്. ആറ് സിക്‌സും ഏഴ് ഫോറും സഹിതമായിരുന്നു ഈ ഐതിഹാസിക ഇന്നിങ്‌സ്. ഏറെക്കുറെ ഒറ്റയ്ക്കാണ് വാര്‍ണര്‍ ടീമിനെ ചുമലിലേറ്റിയത്. മത്സരം ഓസീസ് ജയിച്ചു. അരങ്ങേറ്റ ടി20യില്‍ വാര്‍ണര്‍ കളിയിലെ താരവുമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates