tottenham vs man city English Premier League
tottenham vs man cityx

2 ഗോളിന് മുന്നില്‍ നിന്നു; പിന്നീട് 2 എണ്ണം വഴങ്ങി; സിറ്റിയെ കുരുക്കി ടോട്ടനം, ആഴ്‌സണല്‍ 'ഹാപ്പി'

ആഴ്‌സണലും സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ആറായി ഉയര്‍ന്നു
Published on

ലണ്ടന്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ കുരുക്കി ടോട്ടനം പോട്‌സ്പര്‍. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്കു മുന്നില്‍ നിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ മടക്കി ടോട്ടനം സ്വന്തം തട്ടകത്തില്‍ സമനില പിടിച്ചെടുത്തത്.

കളിയുടെ 11ാം മിനിറ്റില്‍ റയാന്‍ ചെര്‍കി സിറ്റിയെ മുന്നിലെത്തിച്ചു. 44ാം മിനിറ്റില്‍ അന്റോയിന്‍ സെമന്യോയും വല ചലിപ്പിച്ചു.

tottenham vs man city English Premier League
320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി

എന്നാല്‍ രണ്ടാം പകുതിയില്‍ ഡോമിനിക് സോളങ്കെ നേടിയ ഇരട്ട ഗോളുകള്‍ സിറ്റിയുടെ ജയ പ്രതീക്ഷ തല്ലിക്കെടുത്തി. കളിയുടെ 53, 70 മിനിറ്റുകളിലാണ് ഗോളുകള്‍ വന്നത്.

പോയിന്റ് പട്ടികയില്‍ ആഴ്‌സണലിനു പിന്നില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന സിറ്റിക്ക് നിലവില്‍ 47 പോയിന്റുകള്‍. ആഴ്‌സണലിനു 53 പോയിന്റുകള്‍. ഇതോടെ ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം ആറായി ഉയര്‍ന്നു.

tottenham vs man city English Premier League
ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ
Summary

tottenham vs man city: Manchester City's English Premier League title challenge hit a fresh stumbling block

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com