ഇമ്രാന്റെ വെടിക്കെട്ട് പൂരം തുണയായി, മഴ കളിച്ച മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് തോല്‍വി

അഹമ്മദ് ഇമ്രാന്റെ (49 പന്തില്‍ 98) ഇന്നിങ്സാണ് ടൈറ്റന്‍സിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്
Trivandrum Royals lose in rain-affected match
Anand Krishnan and Imran
Updated on
1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് ജയം. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 11 റണ്‍സിന്റെ ജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. ഓപ്പണര്‍ അഹ്മദ് ഇമ്രാന്റെയും അക്ഷയ് മനോഹറിന്റെയും(54) ഉജ്ജ്വല ഇന്നിങ്സുകളാണ് തൃശൂരിനെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്.

Trivandrum Royals lose in rain-affected match
സെഞ്ച്വറിക്കരികെ വീണു; അഹ്മദ് ഇമ്രാന്റെ മികവില്‍ വീണ്ടും തൃശൂര്‍, ട്രിവാന്‍ഡ്രം റോയല്‍സിന് 223 റണ്‍സ് വിജയലക്ഷ്യം

അഹമ്മദ് ഇമ്രാന്റെ (49 പന്തില്‍ 98) ഇന്നിങ്സാണ് ടൈറ്റന്‍സിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 23 പന്തുകളിലാണ് ഇമ്രാന്‍ അന്‍പത് തികച്ചത്. മറുവശത്ത് 32 റണ്‍സെടുത്ത ആനന്ദ് കൃഷ്ണന്‍ ഇമ്രാന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്നുള്ള 99 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന് അവസാനമിട്ടത് എം നിഖിലാണ്.

മറുപടി ബാറ്റിങ്ങില്‍ മഴ എത്തിയതോടെ റോയല്‍സിന്റെ വിജയലക്ഷ്യം വി ജെ ഡി നിയമപ്രകാരം 12 ഓവറില്‍ 148 ആയി കുറച്ചു. റോയല്‍സിന് 12 ഓവറില്‍ ആറ് വിക്കറ്റിന് 136 റണ്‍സെടുക്കാനാണ് സാധിച്ചത്. 26 പന്തില്‍ 63 റണ്‍സെടുത്ത ഗോവിന്ദ് ദേവ് പൈ മാത്രമാണ് റോയല്‍സ് നിരയില്‍ തിളങ്ങിയത്. റിയ ബഷീര്‍ (23), നിഖില്‍ (12), അഭിജിത് പ്രവീണ്‍ (പുറത്താവാതെ 17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. കൃഷ്ണ കുമാര്‍ (1), അബ്ദുള്‍ ബാസിത് (2), സഞ്ജീവ് (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സുബിന്‍ എസ് (6) പുറത്താവാതെ നിന്നു.

Summary

Trivandrum Royals lose in rain-affected match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com