ട്വന്റി20 പോരിന് നാളെ തുടക്കം; അശ്വിനെ മറികടന്ന് ഒന്നാമതെത്താന്‍ ചഹല്‍ 

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കവും ഇതിലൂടെ ആരംഭിക്കും. രോഹിത്തിന്റെ അഭാവത്തില്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നാളെ. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കവും ഇതിലൂടെ ആരംഭിക്കും. രോഹിത്തിന്റെ അഭാവത്തില്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഇവിടെ തകര്‍പ്പനൊരു നേട്ടമാണ് സ്പിന്നര്‍ ചഹലിന് മുന്‍പിലെത്തി നില്‍ക്കുന്നത്. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ രണ്ട് വിക്കറ്റ് കൂടി ചഹല്‍ വീഴ്ത്തിയാല്‍ ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ താരമെന്ന നേട്ടം ചഹല്‍ സ്വന്തമാക്കും. 274 വിക്കറ്റാണ് ഇപ്പോള്‍ ചഹലിന്റെ പേരിലുള്ളത്. രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ചഹലിന് ട്വന്റി20യിലെ വിക്കറ്റ് വേട്ടയില്‍ അശ്വിനെ മറികടക്കാം. 

ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളില്‍ 18ാം സ്ഥാനത്താണ് ഇപ്പോള്‍ ചഹല്‍. 582 വിക്കറ്റോടെ ബ്രാവോയാണ് മുന്‍പില്‍. രണ്ട് വട്ടമാണ് ചഹല്‍ ട്വന്റി20യില്‍ അഞ്ച് വിക്കറ്റ് നേട്ടം കണ്ടെത്തിയത്. പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയാണ് ചഹല്‍ ഐപിഎല്‍ സീസണ്‍ അവസാനിപ്പിച്ചത്. 

ഐപിഎല്ലില്‍ 17 കളിയില്‍ നിന്ന് ചഹല്‍ വീഴ്ത്തിയത് 27 വിക്കറ്റ്. ഐപിഎല്ലിലെ തന്റെ ആദ്യ 5 വിക്കറ്റ് നേട്ടവും ഹാട്രിക്കും ചഹല്‍ ഈ സീസണില്‍ സ്വന്തമാക്കി. ഐപിഎല്ലിലെ ഫോം ഇന്ത്യക്കായും തുടരാനാവും എന്നതാണ് ചഹലിന്റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷമാണ് ചഹല്‍ വീണ്ടും ടീമില്‍ സ്ഥാനം പിടിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com