ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ട്വന്റി20 ലോകകപ്പ്; യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം, സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ ഇംഗ്ലണ്ടിന് എതിരെ

ആദ്യമായി ലോകകപ്പ് കളിക്കുന്ന പാപുവ ന്യൂഗിനിയയും നമീബയും ഇന്ന് ഇറങ്ങുന്നുണ്ട്
Published on

ദുബായ്: ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12ലേക്ക് കടക്കുന്നതിനുള്ള യോഗ്യതാ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആദ്യമായി ലോകകപ്പ് കളിക്കുന്ന പാപുവ ന്യൂഗിനിയയും നമീബയും ഇന്ന് ഇറങ്ങുന്നുണ്ട്. 

ഓമാനും പാപുവ ന്യൂഗിനിയയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം 3.30നാണ് മത്സരം. ഇന്നത്തെ രണ്ടാമത്തെ കളിയില്‍ സ്‌കോട്ട്‌ലാന്‍ഡിനെ ബംഗ്ലാദേശ് നേരിടും. ഇന്നത്തെ രണ്ട് യോഗ്യതാ മത്സരവും ഒമാനിലാണ്. 

സൂപ്പര്‍ 12 മത്സരങ്ങള്‍ ഒക്ടോബര്‍ 23ന് ആരംഭിക്കും

ഒക്ടോബര്‍ 23നാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 23ന് സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. അന്ന് 7.30ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും. യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളാണ് ഒക്ടോബര്‍ 24ലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. 

ഒക്ടോബര്‍ 24ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇതിന് മുന്‍പ് ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഒക്ടോബര്‍ 18നാണ് ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ സന്നാഹ മത്സരം. ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരം ഒക്ടോബര്‍ 20ന്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com