17 ഫോര്‍, 7 സിക്‌സര്‍; 'ഡാഡി സെഞ്ച്വറി' നേടി ബേബി സെവാഗ്: ഫൈനലില്‍ ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം?

സെമിയില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. പാകിസ്ഥാന്റെത് ബംഗ്ലാദേശും.
U-19 Asia Cup: Aaryavir Sehwag's 160-run blitz powers India into last four
ആര്യവീര്‍- സെവാഗ്
Edited By:
Updated on: 
1 min read

അബുദാബി: അണ്ടര്‍ 19 ഏഷ്യാകപ്പില്‍ യുഎഇയെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആര്യവീര്‍ സെവാഗിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ 239 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എ-യില്‍ നിന്ന് പാകിസ്ഥാനൊപ്പം ഇന്ത്യയും സെമിഫൈനല്‍ യോഗ്യത ഉറപ്പിച്ചു. സെമിയില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. പാകിസ്ഥാന്റെത് ബംഗ്ലാദേശും. ഇന്ത്യ അഫ്ഗാനെയും പാകിസ്ഥാന്‍ ബംഗ്ലാദേശിനെയും തകര്‍ത്താല്‍ ഒരിക്കല്‍ കൂടി പാകിസ്ഥാന്‍- ഇന്ത്യ പോരാട്ടത്തിന് വേദിയാകും.

310 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ യുഎഇയുടെ വിക്കറ്റുകള്‍ കൃത്യമായി ഇടവേളകളില്‍ വീഴ്ത്താനായത് ഇന്ത്യക്ക് ഗുണകരമായി. അഹമ്മദ് ഖുദാദാദ് (74) അര്‍ധസെഞ്ചുറി നേടി.നൂറുല്ല അയ്യൂബി (39), യായിന്‍ റായ് (29), അയാന്‍ മിസ്ബ (27) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി ഇഷാന്‍ സൂദ് മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു. മത്സരത്തിലെ അവസാന പന്തില്‍ ഉള്‍പ്പെടെ വിക്കറ്റ് വീഴ്ത്തി ഏഴ് ഓവറില്‍ 37 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളാണ് ഇഷാന്‍ സൂദ് സ്വന്തമാക്കിയത്. കൂടാതെ മനാല്‍ ചൗഹാന്‍, കാവ്യ പട്ടേല്‍, അര്‍ജുന്‍ രാജ്പുത് എന്നിവരും വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ വിജയം ഉറപ്പാക്കി.

ടോസ് നേടിയ യുഎഇ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആര്യവീര്‍ സെവാഗ് ഒരിക്കല്‍ കൂടി കത്തിക്കയറിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് കുതിച്ചു. 168 പന്തുകള്‍ നേരിട്ട ആര്യവീര്‍ 160 റണ്‍സെടുത്തു. 17 ഫോറുകളും ഏഴ് സികസ്‌റുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. സിക്‌സും ഫോറുമടിച്ച് ആര്യവീര്‍ ക്രീസില്‍ നിലയുറപ്പിച്ചു. 18-ാം ഓവറില്‍ താരത്തിന്റെ ഫിഫ്റ്റിയും പിറന്നു. ഓവറിലെ മൂന്നാം പന്തില്‍ ഫോറും നാലാം പന്തില്‍ സിക്‌സറുമടിച്ചാണ് താരം അര്‍ധസെഞ്ചുറി തികച്ചത്. ടൂര്‍ണമെന്റിലെ ആര്യവീരിന്റെ രണ്ടാം ഫിഫ്റ്റിയാണിത്. പിന്നാലെ ക്ലാസ് ഇന്നിങ്സുമായി കൗമാരതാരം കളംനിറഞ്ഞു. 34-ാം ഓവറില്‍ ആര്യവീര്‍ മൂന്നക്കം തൊട്ടു. 131 പന്തിലാണ് സെഞ്ചുറി നേടിയത്.

വലിയ ഇന്നിങ്സ് കളിക്കുമെന്ന് താന്‍ അച്ഛന് ഉറപ്പ് നല്‍കിയിരുന്നുവെന്ന് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആര്യവീര്‍ പ്രതികരിച്ചു. വലിയ സ്‌കോറുകളെ മാത്രമേ അച്ഛന്‍ വിലമതിക്കുകയുള്ളൂ എന്നറിയാവുന്നതുകൊണ്ട്, അദ്ദേഹത്തിന് ഒരു വലിയ സെഞ്ച്വറി സമ്മാനിക്കുമെന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നതായി താരം പറഞ്ഞു.

Summary

U-19 Asia Cup: Aaryavir Sehwag's 160-run blitz powers India into last four

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER