'റെക്കോര്‍ഡ്' സ്‌കോറുയര്‍ത്തി ഇന്ത്യന്‍ കൗമാരം; 200 കടത്താതെ യുഎഇയെ വീഴ്ത്തി; കൂറ്റന്‍ ജയം

ഇന്ത്യയ്ക്കായി വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട്
Vaibhav Suryavanshi batting
Vaibhav Suryavanshi, u19 asia cupx
Updated on
2 min read

ദുബൈ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഏകദിന പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ കൗമാരം. ആദ്യ പോരാട്ടത്തില്‍ ഇന്ത്യ യുഎഇയെ 234 റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി. 6 വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. യുഎഇ കൗമാര സംഘത്തിന്റെ പോരാട്ടം നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സില്‍ അവസാനിച്ചു.

യൂത്ത് ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തുന്ന ഏറ്റവും വലിയ ടീം ടോട്ടലാണിത്. യൂത്ത് ഏകദിന ചരിത്രത്തില്‍ ഇന്ത്യ ഇത് മൂന്നാം തവണയാണ് 400നു മുകളില്‍ സ്‌കോറുയര്‍ത്തുന്നത്.

14കാരന്‍ വൈഭവ് സൂര്യവംശി വീണ്ടും വെടിക്കെട്ട് ബാറ്റിങുമായി കളം വാണതാണ് കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 95 പന്തില്‍ 171 റണ്‍സാണ് 14കാരന്‍ അടിച്ചുകൂട്ടിയത്. 14 സിക്‌സുകളും 9 ഫോറും ഉള്‍പ്പെട്ട തീപ്പൊരി ഇന്നിങ്‌സ്.

Vaibhav Suryavanshi batting
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടിക; വിന്‍ഡീസിനെ തകര്‍ത്ത് കിവികള്‍ മൂന്നാമത്; ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

സൂര്യവംശിയ്ക്കു പുറമേ ആരോണ്‍ ജോര്‍ജ് (69), വിഹാന്‍ മല്‍ഹോത്ര (69) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായി. വേദാന്ത് ത്രിവേദി (38), അഭിഗ്യാന്‍ കുണ്ടു (32), കനിഷ്‌ക് ചൗഹാന്‍ (28) എന്നിവരും പിടിച്ചു നിന്നു.

മറുപടി പറയാനിറങ്ങിയ യുഎഇയ്ക്കായി രണ്ട് താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടി. 78 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഉദ്ദിഷ് സൂരിയാണ് ടോപ് സ്‌കോറര്‍. പൃഥ്വി മധു (50) ആണ് തിളങ്ങിയ മറ്റൊരാള്‍. കളി അവസാനിക്കുമ്പോള്‍ 20 റണ്‍സുമായി സലേഹ് അമീനായിരുന്നു ഉദ്ദിഷിനൊപ്പം ക്രീസില്‍.

ഇന്ത്യയ്ക്കായി ദീപേഷ് ദേവേന്ദ്രന്‍ രണ്ട് വിക്കറ്റെടുത്തു. കിഷന്‍ സിങ്, ഹെനില്‍ പട്ടേല്‍, ഖിലാന്‍ പട്ടേല്‍, വിഹാന്‍ മല്‍ഹോത്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Vaibhav Suryavanshi batting
'ഭയമില്ലാത്ത ഹൃദയം, ആ തീ കെട്ടിട്ടില്ല'; വിനേഷ് ഫോഗട്ട് ഗോദയിലേക്ക് തിരിച്ചെത്തുന്നു

വൈഭവിന് നേട്ടം

മിന്നും ബാറ്റിങിനൊപ്പം ഒരു നേട്ടവും വൈഭവ് സ്വന്തമാക്കി. യൂത്ത് ഏകദിനത്തില്‍ ഏറ്റവു ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ കുറിക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് 14കാരന്‍ സ്വന്തമാക്കിയത്. 2002ല്‍ അണ്ടര്‍ 19 പോരാട്ടത്തില്‍ അമ്പാട്ടി റായുഡു നേടിയ 177 റണ്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ആദ്യ 50ലല്‍ എത്താന്‍ 30 പന്തുകളും സെഞ്ച്വറിയിലെത്താന്‍ 56 പന്തുകളുമാണ് വൈഭവിനു വേണ്ടി വന്നത്. 5 ഫോറും 9 സിക്‌സും സഹിതമായിരുന്നു സെഞ്ച്വറി.

യൂത്ത് ഏകദിന പോരില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി റെക്കോര്‍ഡ് നേരത്തെ തന്നെ വൈഭവ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ നേടിയ 52 പന്തിലെ സെഞ്ച്വറിയാണ് റെക്കോര്‍ഡ് പട്ടികയില്‍ ഇടം നല്‍കിയത്. പാകിസ്താന്‍ കമ്രാന്‍ ഗുലം നേടിയ 53 പന്തുകളിലെ സെഞ്ച്വറി നേട്ടമാണ് വൈഭവ് തകര്‍ത്തത്.

കഴിഞ്ഞ മാസം യുഎഇക്കെതിരെ തന്നെ റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിലും താരം അതിവേഗ സെഞ്ച്വറി നേടി കളം വാണിരുന്നു. അന്ന് 42 പന്തില്‍ 144 റണ്‍സാണ് താരം അടിച്ചത്.

Summary

u19 asia cup: Vaibhav Suryavanshi's innings formed the bedrock for India to post 433/6. This is India's highest-ever score in U-19 ODIs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com