

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിടെ അംപയറുമായി തര്‍ക്കിച്ച് ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍. അംപയര്‍ കുമാര്‍ ധര്‍മസേനയും രാഹുലും തമ്മിലാണ് വാഗ്വാദം നടന്നത്. ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയും ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടും തമ്മില്‍ മത്സരത്തിനിടെ വാക്കുകള്‍ കൊണ്ടു പോരാടിയിരുന്നു. വിഷയത്തില്‍ അംപയര്‍ ഇടപെട്ടപ്പോഴാണ് പ്രസിദ്ധിനു വേണ്ടി രാഹുല്‍ അംപയറോട് തര്‍ക്കിച്ചത്.
ഇംഗ്ലണ്ട് താരങ്ങള്‍ എന്തു പറഞ്ഞാലും അതെല്ലാം മിണ്ടാതെ കേട്ട് ബാറ്റും ബോളും ചെയ്ത് ഞങ്ങള്‍ വീട്ടില്‍ പോകണോ എന്നായിരുന്നു അംപയറോട് രാഹുലിന്റെ ചോദ്യം. അങ്ങനെയൊന്നും സംസാരിക്കേണ്ട ആവശ്യമില്ലെന്നും മത്സര ശേഷം നമുക്ക് ഇക്കാര്യങ്ങള്‍ സംസാരിക്കാമെന്നുമായിരുന്നു ധര്‍മസേനയുടെ മറുപടി.
ഇരുവരും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:
രാഹുല്‍- ഞങ്ങള്‍ എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. മിണ്ടാതിരിക്കണം എന്നാണോ?
ധര്‍മസേന- എതിര്‍ ടീമിലെ ഏതെങ്കിലും ബൗളര്‍ നിങ്ങളുടെ സമീപത്തേക്ക് ഇത്തരത്തിലുള്ള പ്രകോപനവുമായി വരുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ. ഇല്ല, നിങ്ങള്‍ക്ക് അതിഷ്ടപ്പെടില്ല. അത്തരം പ്രകോപനങ്ങള്‍ നമുക്ക് ആവശ്യമില്ല രാഹുല്‍.
രാഹുല്‍- ഇത്തരം ഘട്ടങ്ങളില്‍ ഞങ്ങള്‍ എന്തു വേണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. ഒന്നും തിരിച്ചു പറയാതെ ബാറ്റും ബോളും ചെയ്ത് വീട്ടില്‍ പോകണം എന്നാണോ?
ധര്‍മസേന- ഇങ്ങനെയൊന്നും സംസാരിക്കരുത്. നമുക്ക് വിഷയം മത്സര ശേഷം ചര്‍ച്ച ചെയ്യാം- ഇതായിരുന്നു ഇരുവരും തമ്മില്‍ നടന്ന സംഭാഷണം. ഇതിന്റെ വിഡിയോ വൈറലാണ്.
മത്സരത്തിലേക്ക് വന്നാല്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്. 51 റണ്‍സുമായി യശസ്വി ജയ്‌സ്വാള്‍ ക്രീസിലുണ്ട്. കെഎല്‍ രാഹുല്‍ (7), ബി സായ് സുദര്‍ശന്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 224നു പുറത്താക്കിയെങ്കിലും ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഇംഗ്ലണ്ട് 247 റണ്‍സില്‍ വീണു. 23 റണ്‍സ് ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. നിലവില്‍ ഇന്ത്യക്ക് 52 റണ്‍സ് ലീഡുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates