

പെർത്ത്: ഓസ്ട്രേലിയയിൽ ആഭ്യന്തര ക്രിക്കറ്റ് പോരാട്ടത്തിനിടെ മുഖത്ത് പന്തിടിച്ച് അമ്പയർക്ക് ഗുരുതര പരിക്ക്. ടോണി ഡെ നൊബ്രഗ എന്നു പേരുള്ള അമ്പയർക്കാണ് പരിക്കേറ്റത്. ബാറ്ററുടെ സ്ട്രെയ്റ്റ് ഡ്രൈവ് അമ്പയറുടെ മുഖത്തിടിക്കുകയായിരുന്നു.
ഓസീസ് ആഭ്യന്തര പോരാട്ടത്തിൽ നോർത്ത് പെർത്ത്- വെംബ്ലി ഡിസ്ട്രിക്ട്സ് മത്സരത്തിനിടെയാണ് അപകടം. മുഖത്തിന്റെ ഒരു ഭാഗത്തിനും കൺപോളകൾക്കുമാണ് പരിക്കേറ്റത്. മുഖത്തെ എല്ലുകൾക്ക് പൊട്ടലില്ല. അതിനാൽ ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ നൊബ്രഗ നിരീക്ഷണത്തിലാണ്.
ഇതാദ്യമായല്ല അമ്പയർക്ക് കളി നിയന്ത്രിക്കുന്നതിനിടെ പരിക്കേൽക്കുന്നത്. മരണവും സംഭവിച്ചിട്ടുണ്ട്. 2019ൽ വെയ്ൽസിൽ നടന്ന ക്രിക്കറ്റ് പോരിനിടെ പന്ത് കൊണ്ടു അംപയർ ജോൺ വില്യംസ് മരിച്ചിരുന്നു. പിന്നീട് അമ്പയർമാർ സ്വയം രക്ഷയ്ക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചാണ് കളത്തിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
