നാളെ ഉമ്രാന്‍ മാലിക്കിന് അരങ്ങേറ്റം? പ്രതികരണവുമായി രാഹുല്‍ ദ്രാവിഡ് 

ഉമ്രാന്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടേക്കില്ല എന്നാണ് രാഹുല്‍ ദ്രാവിഡ് സൂചന നല്‍കുന്നത്
ഫോട്ടോ:ബിസിസിഐ, ട്വിറ്റർ
ഫോട്ടോ:ബിസിസിഐ, ട്വിറ്റർ
Updated on: 
1 min read

ഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 ക്രിക്കറ്റ് നാളെ ആരംഭിക്കുമ്പോള്‍ ഉമ്രാന്‍ മാലിക്ക് പ്ലേയിങ് ഇലവനിലേക്ക് വരുമോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ ഉമ്രാന്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടേക്കില്ല എന്നാണ് രാഹുല്‍ ദ്രാവിഡ് സൂചന നല്‍കുന്നത്. 

എത്രമാത്രം മാച്ച് ടൈം ഉമ്രാന് നല്‍കാന്‍ സാധിക്കും എന്നാണ് ഞങ്ങള്‍ നോക്കുന്നത്. ഞങ്ങള്‍ക്ക് ഒരു വലിയ സ്‌ക്വാഡാണ് ഉള്ളത്. എല്ലാവരേയും ഇലവനില്‍ ഉള്‍പ്പെടുത്തുക സാധ്യമല്ല, ഉമ്രാന്‍ മാലിക്കിനെ കുറിച്ച് ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞു. 

കളിക്കാര്‍ക്ക് നിലയുറപ്പിക്കാനുള്ള സമയം നല്‍കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍യ അര്‍ഷ്ദീപും നന്നായി കളിക്കുന്നു. പരിചയസമ്പത്തുള്ള ഹര്‍ഷല്‍, ഭുവി, ആവേശ് എന്നിവരും ഞങ്ങള്‍ക്കുണ്ട്. എന്താണ് ഇവര്‍ക്കെല്ലാം ചെയ്യാനാവുന്നത് എന്ന് നോക്കാം എന്നും ദ്രാവിഡ് പറഞ്ഞു. 

വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് ഉമ്രാന്‍. ഇത്രയും വേഗത്തില്‍ പന്തെറിയുന്ന ഇന്ത്യന്‍ ബൗളര്‍മാരെ കണ്ടെത്തിയതിലൂടെയും വിസ്മയിപ്പിക്കുകയാണ് ഐപിഎല്‍. എത്ര കൂടുതല്‍ ഉമ്രാന്‍ കളിക്കുന്നുവോ അത്രയും മെച്ചപ്പെടും. ടീമില്‍ ഉമ്രാന്‍ ഉള്ളത് സന്തോഷിപ്പിക്കുന്നു. പരിശീലകന്‍ എന്ന നിലയില്‍ ടെസ്റ്റിലേക്ക് ഉമ്രാന്‍ വളരുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും ദ്രാവിഡ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com