അല്‍ക്കരാസ് പുറത്ത്; യുഎസ് ഓപ്പണില്‍ വന്‍ അട്ടിമറി

രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകളില്‍ വിജയം പിടിച്ച് ബോട്ടിക്ക് വാന്‍ ഡെഷാന്‍ഡ്ഷുല്‍പ്
Van de Zandschulp stuns
കാര്‍ലോസ് അല്‍ക്കരാസ്, ബോട്ടിക്ക് വാന്‍ ഡെഷാന്‍ഡ്ഷുല്‍പ് എപി
Updated on: 
1 min read

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറി. പുരുഷ സിംഗിള്‍സില്‍ കിരീട പ്രതീക്ഷയുമായി എത്തിയ ലോക മൂന്നാം നമ്പര്‍ താരവും മുന്‍ യുഎസ് ഓപ്പണ്‍ ചാംപ്യനുമായ സ്‌പെയിന്‍ താരം കാര്‍ലോസ് അല്‍ക്കരാസ് രണ്ടാം റൗണ്ടില്‍ പുറത്ത്. നെതര്‍ലന്‍ഡ്‌സ് താരം ബോട്ടിക്ക് വാന്‍ ഡെഷാന്‍ഡ്ഷുല്‍പ് അല്‍ക്കരാസിനെ അട്ടിമറിച്ചു.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഡച്ച് താരത്തിന്റെ തകര്‍പ്പന്‍ ജയം. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ സ്പാനിഷ് സെന്‍സേഷനു വലിയ പഴുതുകളൊന്നും അനുവദിക്കാതെയാണ് ഡെഷാന്‍ഡ്ഷുല്‍പിന്റെ വിജയം. സ്‌കോര്‍: 6-1, 7-5, 6-4.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022ലെ ചാംപ്യനാണ് അല്‍ക്കരാസ്. നേരത്തെ പാരിസ് ഒളിംപിക്‌സ് ഫൈനലില്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിചിനോടു പരാജയപ്പെട്ട് സ്വര്‍ണം നഷ്ടമായ അല്‍ക്കരാസിനു പിന്നാലെയാണ് യുഎസ് ഓപ്പണിന്റെ തുടക്കം തന്നെ മടങ്ങേണ്ടി വന്നത്.

Van de Zandschulp stuns
റൂട്ടിന്റെ അടങ്ങാത്ത ലോര്‍ഡ്‌സ് പ്രണയം! 6ാം സെഞ്ച്വറി, ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News Today
Kerala PSC
top 5 14092026
Carlos Alcaraz Knocked Out Of US Open 2026, Loses To Ben Shelton
X

FOLLOW US

ON GOOGLE DISCOVER