മഴ യുഎസിനെ രക്ഷിച്ചില്ല! അനായാസം വീഴ്ത്തി ഇന്ത്യന്‍ കൗമാരപ്പട

അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ യുഎസിനെ 6 വിക്കറ്റുകള്‍ക്ക് വീഴ്ത്തി ആദ്യ പോരില്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ ടീം
Indian team players celebrating a wicket
U19 World Cupx
Updated on
1 min read

ബുലവായോ: ആദ്യ പോരാട്ടത്തില്‍ അനായാസ വിജയം സ്വന്തമാക്കി ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് മിന്നും തുടക്കമിട്ടു. ആദ്യ പോരില്‍ യുഎസ്എയെ ഇന്ത്യ 6 വിക്കറ്റുകള്‍ക്ക് വീഴ്ത്തി. മഴ ഏറെ നേരം തടസപ്പെടുത്തിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ ഇന്ത്യന്‍ കൗമാരപ്പട 35.2 ഓവറില്‍ 107 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. മഴ ഏറെ നേരം കളി തടസപ്പെടുത്തിയതോടെ ഇന്ത്യയുടെ വിജയ ലക്ഷ്യം ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ച് 37 ഓവറില്‍ 96 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഇന്ത്യ വെറും 17.2 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 99 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്.

സമീപ കാലത്ത് ഇന്ത്യന്‍ കൗമാര സംഘത്തിനു വെടിക്കെട്ട് തുടക്കം നല്‍കുന്ന 14കാരന്‍ വൈഭവ് സൂര്യവംശിയെ തുടക്കത്തില്‍ തന്നെ മടക്കി അമേരിക്ക ഇന്ത്യയെ ഞെട്ടിച്ചെങ്കിലും അഭിഗ്യാന്‍ കുണ്ടുവിന്റെ മിന്നും ബാറ്റിങ് ഇന്ത്യക്ക് അനായാസം വിജയം സമ്മാനിച്ചു. താരം 41 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഒപ്പം 10 റണ്‍സുമായി കനിഷ്‌ക് ചൗഹാനും ജയം തൊടുമ്പോള്‍ പുറത്താകാതെ ക്രീസില്‍ നിന്നു.

വൈഭവ് 2 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ (19), വിഹാന്‍ മല്‍ഹോത്ര (18) എന്നിവരും രണ്ടക്കം കടന്നു. വേദാന്ത് ത്രിവേദി 2 റണ്‍സില്‍ പുറത്തായി.

Indian team players celebrating a wicket
ബംഗ്ലാദേശ് ക്രിക്കറ്റിലെ പൊരിഞ്ഞ അടി, താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം; നജ്മുല്‍ ഹുസൈനെ പുറത്താക്കി

നേരത്തെ 7 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ഹെനില്‍ പട്ടേലിന്റെ മാരക ബൗളിങാണ് യുഎസ്എയുടെ നടുവൊടിച്ചത്. ദീപേഷ് ദേവേന്ദ്രന്‍, ആര്‍എസ് അംബരീഷ്, ഖിലന്‍ പട്ടേല്‍, വൈഭവ് സൂര്യവംശി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

യുഎസ് നിരയില്‍ 36 റണ്‍സെടുത്ത നിതീഷ് സുദിനി മാത്രമാണ് കുറച്ചു നേരും ക്രീസില്‍ നിന്നത്. 18 റണ്‍സെടുത്ത അദ്നിത് ജംബ്, 16 വീതം റണ്‍സെടുത്ത സഹില്‍ ഗാര്‍ഗ്, അര്‍ജുന്‍ മഹേഷ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

Indian team players celebrating a wicket
ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു? ഹോം ​ഗ്രൗണ്ട്, പരി​ഗണനയിൽ കോഴിക്കോടും പയ്യനാടും
Summary

usa u-19 vs india u-19 U19 World Cup Abhigyan Kundu has got India over the line with a sensational knock as India start their campaign with a win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com