മുക്കാമലയുടെ മികവ്, ഇന്ത്യയെ വിറപ്പിച്ച ശുഭം രഞ്ജനെ വീണ്ടും; നെതര്‍ലന്‍ഡ്‌സിന് 197 റണ്‍സ് ലക്ഷ്യം

സായ്‌തേജ മുക്കാമല നേടിയ അര്‍ധ സെഞ്ച്വറിയാണ് യുഎസ്എയ്ക്ക് കരുത്തായത്
United States' Saiteja Mukkamala, left, and United States' Shubham Ranjane celebrates after scoring runs during the T20 World Cup cricket match
സായ്തേജ മുക്കാമലയും ശുഭം രഞ്ജനെയും ബാറ്റിങിനിടെ T20 World Cupap
Updated on
1 min read

ചെന്നൈ: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനു മുന്നില്‍ മികച്ച സ്‌കോറുയര്‍ത്തി യുഎസ്എ. ടോസ് നേടി നെതര്‍ലന്‍ഡ്‌സ് അമേരിക്കയെ ബാറ്റിങിനു വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ യുഎസ്എ 6 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് സ്വന്തമാക്കി.

സായ്‌തേജ മുക്കാമല നേടിയ അര്‍ധ സെഞ്ച്വറിയാണ് യുഎസ്എയ്ക്ക് കരുത്തായത്. താരം 51 പന്തില്‍ 5 ഫോറും 4 സിക്‌സും സഹിതം 79 റണ്‍സ് അടിച്ചെടുത്തു.

ഇന്ത്യയെ ഞെട്ടിച്ച ശുഭം രഞ്ജനെ ഇത്തവണയും തിളങ്ങി. താരം 24 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്നു.

United States' Saiteja Mukkamala, left, and United States' Shubham Ranjane celebrates after scoring runs during the T20 World Cup cricket match
സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും!

ടൂര്‍ണമെന്റില്‍ ആദ്യമായി ക്യാപ്റ്റന്‍ മോനങ്ക് പട്ടേല്‍ മികവിലേക്കുയര്‍ന്നു. സ്ഥാനം കയറി യുഎസ്എ ക്യാപ്റ്റന്‍ ഇത്തവണ ഓപ്പണിങ് ഇറങ്ങി. താരം 22 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സെടുത്തു. 20 റണ്‍സെടുത്ത ഷയാന്‍ ജഹാംഗീറും യുഎസ്എ സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി.

നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡെ ലീഡ് വീണ്ടും മികച്ച ബൗളിങുമായി കളം വാണു. താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ലോഗന്‍ വാന്‍ ബീക്, കെയ്ല്‍ ക്ലിന്‍, ഫ്രെഡ് ക്ലാസന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

United States' Saiteja Mukkamala, left, and United States' Shubham Ranjane celebrates after scoring runs during the T20 World Cup cricket match
സിംബാബ്‌വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്‌ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക
Summary

usa vs netherlands, T20 World Cup: Saiteja Mukkamalla slammed a fine half-century

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com