'ഈ ഓപ്പണർമാരുടെ ഒരു കാര്യം'; ഖവാജയ്ക്ക് മൂന്നാമതും പെൺകുഞ്ഞ്, ആശംസയുമായി ഡേവിഡ് വാർണർ

മൂന്നാമത്തെതും പെൺകുഞ്ഞാണെന്നും മകൾ ജനിച്ചത്തിൽ സന്തോഷമുണ്ടെന്നും താരം സമൂഹമാധ്യമത്തിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു.
Usman Khawaja family
Usman Khawaja Welcomes Third Daughter David Warner ReactsUsman Khawaja/x
Updated on
1 min read

സിഡ്നി: മുൻ ഓസ്ട്രേലിയൻ താരം ഉസ്മാന്‍ ഖവാജ വീണ്ടും അച്ഛനായി. മൂന്നാമത്തെതും പെൺകുഞ്ഞാണെന്നും മകൾ ജനിച്ചത്തിൽ സന്തോഷമുണ്ടെന്നും താരം സമൂഹമാധ്യമത്തിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു. അമിറ മായ ഖവാജ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

Usman Khawaja family
കരാർ നീട്ടണം,ആവശ്യവുമായി അഗാർക്കർ; ബിസിസിഐയുടെ താത്പര്യം മറ്റൊരാൾ?

“3 ഫ്രം 3, കഴിഞ്ഞ വെള്ളിയാഴ്ച അമിറ മായ ഖവാജ ജനിച്ചു. മറ്റൊരു മകളെ കൂടി ലഭിച്ചതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാൻ ഇനിയും 8 പേർ കൂടി വേണം. ദൈവത്തിന് നന്ദി'' ഖവാജ പറഞ്ഞു. ഖവാജയ്ക്ക് ആശംസകളുമായി ഡേവിഡ് വാർണർ രംഗത്ത് എത്തി.

“അഭിനന്ദനങ്ങൾ ഖവാജ, അല്ലെങ്കിലും ഓപ്പണർമാർ ഇങ്ങനെയാണ്” എന്നായിരുന്നു വാർണറുടെ കമെന്റ്. ഇരുവരും ദീർഘനാൾ ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിനായി ഓപ്പണിങ് റോളിൽ ബാറ്റ് ചെയ്തിട്ടുണ്ട്. ഖവാജയെ പോലെ തന്നെ വാർണർക്കും മൂന്ന് പെൺകുട്ടികൾ ആണ് ഉള്ളത്. അത് ഉദ്ദേശിച്ചാണ് വാർണർ ഇങ്ങനെ പറഞ്ഞത്.

Usman Khawaja family
'ബാബറും ഷദബും ടീമില്‍ വേണ്ടെന്ന് ആദ്യമേ പറഞ്ഞു, കോച്ചിനെ സഹിക്കാൻ വയ്യ'; പാക് ക്രിക്കറ്റ് 'പുകയുന്നു'

ഏതായാലും ഇരുവരുടെയും കമെന്റുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ വർഷം ജനുവരിയിൽ നടന്ന ആഷസ് പരമ്പരയിലാണ് ഉസ്മാന്‍ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 39 കാരനായ വെറ്ററന്‍ താരം 87 ടെസ്റ്റ് മത്സരങ്ങളിലെ 157 ഇന്നിങ്‌സുകളില്‍ നിന്നായി 43.39 ശരാശരിയില്‍ 6206 റണ്‍സ് നേടിയിട്ടുണ്ട്. 16 സെഞ്ച്വറികളും 28 അര്‍ദ്ധസെഞ്ച്വറികളും അടങ്ങുന്നതാണ് ടെസ്റ്റ് സമ്പാദ്യം.

Summary

Usman Khawaja Welcomes Third Daughter David Warner Reacts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com