കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

രണ്ടാം ടി20യിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങിനിടെ 11-ാം ഓവറിലാണ് സംഭവം നടക്കുന്നത്.
Cameron Green
Usman Tariq–Cameron Green incident sparks social media debate after T20ISpecial arrangement
Updated on
1 min read

ലാഹോർ: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20യിൽ കാമറൂൺ ഗ്രീനിന്റെ വിക്കറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ പരോക്ഷ മറുപടിയുമായി പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു മീമിലൂടെയാണ് ഗ്രീനിന് മറുപടി നൽകിയിരിക്കുന്നത്. കരയുന്ന ഒരു കുട്ടിയുടെ പടമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. 'ഔട്ട് ആയതിനെ ശേഷം' എന്ന തലക്കെട്ടോടെയാണ് മീം പങ്കു വെച്ചിരിക്കുന്നത്.

Cameron Green
സന്തോഷ് ട്രോഫി: സർവീസസിനോട് പൊരുതിത്തോറ്റ് കേരളം, മുഹമ്മദ് അഷറിന് റെഡ് കാർഡ്

രണ്ടാം ടി20യിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങിനിടെ 11-ാം ഓവറിലാണ് സംഭവം നടക്കുന്നത്. പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖിന്റെ പന്തിൽ കാമറൂൺ ഗ്രീൻ ക്യാച്ചിലൂടെ പുറത്താകുക ആയിരുന്നു. താരിഖ് ബൗൾ ചെയ്യുന്നതിനിടെ ആക്ഷൻ പകുതിയ്ക്ക് വെച്ച് നിർത്തിയ ശേഷം അണ്ടർ ആം രീതിയിൽ ആയിരുന്നു ബൗൾ ചെയ്തത് എന്നതാണ് കാമറൂൺ ഗ്രീനിന്റെ പരാതി.

Cameron Green
ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

മൈതാനത്ത് നിന്ന് മടങ്ങുന്നതിനിടെ ‘ചക്കിങ്’ എന്ന് സൂചിപ്പിക്കുന്ന തരത്തിൽ ആംഗ്യവും ഗ്രീൻ കാണിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖ് മറുപടി നൽകിയിരിക്കുന്നത്. എന്നാൽ വിഷയത്തിൽ ഇത് വരെ പരാതി നൽകാനോ പ്രതികരിക്കാനോ ക്രിക്കറ്റ് ഓസ്ട്രേലിയ തയ്യാറായിട്ടില്ല.

Summary

Sports news: Usman Tariq–Cameron Green incident sparks social media debate after T20I.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com