'രാത്രി ഐസ്‌ക്രീം കഴിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ല, വൈഭവ് പ്രൊഫഷണലല്ല, ഒരിക്കലും ആകില്ല'

Vaibhav Suryavanshi training
വൈഭവ് സൂര്യവംശിx
Updated on
1 min read

നാഗ്പുര്‍: ഐപിഎല്‍ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് കൗമാരതാരം വൈഭവ് സൂര്യവംശി. തന്റെ അവിശ്വസനീയമായ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ സെന്‍സേഷനായി മാറിയ വൈഭവിന്റെ ചില ശീലങ്ങളെ കുറിച്ച് പറയുകയാണ് ആര്‍സിബി താരം ജിതേഷ് ശര്‍മ. വൈഭവ് പ്രൊഫഷണലായ താരമല്ലെന്നാണ് ജിതേഷ് ശര്‍മ പറഞ്ഞത്.

ഒരു യൂട്യൂബ് ചാനലില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബിഡി വില്ല്യേഴ്‌സുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് ജിതേഷ് ശര്‍മ വൈഭവിനെക്കുറിച്ച് പറഞ്ഞത്. 'എല്ലാവരും അദ്ദേഹത്തെ പ്രൊഫഷണല്‍ ആക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അദ്ദേഹം ഒരിക്കലും അങ്ങനെയാകുമെന്ന് ഞാന്‍ കരുതുന്നില്ല, കുറഞ്ഞത് മൈതാനത്തിന് പുറത്തെങ്കിലും. മൈതാനത്ത് ഒരുപക്ഷേ അങ്ങനെ ആയേക്കാം. ഞാന്‍ എന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. രാത്രിയില്‍ ഐസ്‌ക്രീം കഴിക്കരുതെന്ന് ഞാന്‍ അവനോട് പറയാറുണ്ട്, പക്ഷേ അവന്‍ അത് കേള്‍ക്കാറേയില്ല. - ജിതേഷ് പറഞ്ഞു.

Vaibhav Suryavanshi training
ഒരു പരീക്ഷണവും ഇല്ല; കെഎൽ രാഹുൽ സ്ഥിരം ഓപ്പണർ; ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

വൈഭവ് മികച്ച കളിക്കാരനാണെന്നും അണ്ടര്‍-19 മത്സരങ്ങളില്‍ അത് കണ്ടിട്ടുണ്ടെന്നുമാണ് എബിഡി പറഞ്ഞത്. ഐപിഎല്ലിലും മറ്റു ലീഗുകളിലും സ്ഥിരതയോടെ കളിക്കുകയെന്നത് എപ്പോഴും എളുപ്പമല്ല. ആ ലോകകപ്പില്‍ അവന്‍ കളിച്ച രീതി എന്നെ വളരെ ആകര്‍ഷിച്ചു. വളരെ പ്രൊഫഷണലായിരുന്നു അത്. അവന്റെ പ്രായം കണക്കാക്കുമ്പോള്‍ അവിശ്വസനീയമാം വിധം പക്വതയുണ്ട്. - മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പറഞ്ഞു. 'ഞാന്‍ പറയുന്നത് അവന്‍ കളിച്ച രീതിയെക്കുറിച്ചാണ്. അവന്‍ ഗെയിം പ്ലാനില്‍ ഉറച്ചുനിന്നു. ഐപിഎല്ലില്‍ കളിച്ച അതേ രീതിയില്‍ തന്നെ കളിച്ചു. മറ്റൊരാളായി മാറാന്‍ അവന്‍ ശ്രമിച്ചില്ല. പ്രൊഫഷണല്‍ ആയി മാറുമെന്നും' എബിഡി കൂട്ടിച്ചേര്‍ത്തു.

2025ലെ ഐപിഎല്‍ മെഗാ ലേലത്തില്‍ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ ടീമിലെത്തിച്ചത്. അതോടെ ഐപിഎല്‍ കരാര്‍ ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വൈഭവ്. 14-ാം വയസില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ചുറി നേടിയ താരം ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.

Summary

'Vaibhav Sooryavanshi is not professional': RCB star’s stunning remark goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com