ഗുവാഹത്തി: ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ വൈഭവ് സൂര്യവംശി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 14 പന്തിൽ 39 റൺസാണ് താരം അടിച്ചെടുത്തത്. ലോക ക്രിക്കറ്റിലെ മികച്ച ബൗളർമാരിൽ ഒരാളായ ജസ്പ്രിത് ബുംറ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ട് സിക്‌സറുകൾ ആണ് വൈഭവ് നേടിയത്. ഈ പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം യ ഇർഫാൻ പഠാൻ രംഗത്തെത്തി.
“ഈ 15 വയസ്സുകാരൻ മുൻപ് പറഞ്ഞത് എന്താണെന്ന് അറിയാമോ? ഞാൻ ബുംറയെ കാത്തിരിക്കുന്നു. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ പന്തിൽ ഔട്ടായി. ഈ വർഷം ഞാൻ വരും, ബുംറയുടെ പന്തുകൾ ബൗണ്ടറി അടിക്കും എന്നാണ് പറഞ്ഞത്. അതാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സംഭവിച്ചതും” പഠാൻ പറഞ്ഞു. യുവതാരത്തിന്റെ ആത്മവിശ്വാസമാണ് ഏറ്റവും വലിയ ശക്തി. ചെറിയ ഇന്നിങ്സ് ആയിരുന്നു താരത്തിന്റേത് എങ്കിലും മത്സരത്തിന്റെ ഗതി മാറ്റാൻ അതിലൂടെ കഴിഞ്ഞെന്നും പഠാൻ വ്യക്തമാക്കി.
“ബുംറയെ പോലൊരു ബൗളർ വൈഭവിനെതിരെ പന്തെറിയുമ്പോൾ വ്യക്തമായ പ്ലാൻ ഇല്ലാത്തതായി തോന്നി. ഒരു ഘട്ടത്തിൽ അദ്ദേഹം സ്ലോവർ ബോൾ വരെ എറിഞ്ഞു നോക്കി. തന്ത്രങ്ങൾ മാറ്റാൻ സൂര്യവംശി ബുംറയെ പ്രേരിപ്പിക്കുന്നതായി തോന്നി. വൈറ്റ്-ബോൾ ക്രിക്കറ്റിലെ മികച്ച താരമായ ബുംറയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിന് കഴിഞ്ഞത് വലിയ സംഭവമാണ്'' പഠാൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates