

നാഗ്പുര്‍: ഐപിഎല്‍ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് കൗമാരതാരം വൈഭവ് സൂര്യവംശി. കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി ഉജ്ജ്വല പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോള്‍ ഐപിഎല്ലിലെ തന്റെ ലക്ഷ്യം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയെന്നതാണെന്ന് പറയുകയാണ് സൂര്യവംശി. ബിസിസിഐ നമന്‍ അവാര്‍ഡ്സില്‍ വൈഭവ് സൂര്യവംശിക്ക് മുന്നില്‍ ഹര്‍ഷ ബോഗ്ലെ വെച്ച മൂന്ന് ഓപ്ഷനുകളില്‍ നിന്നാണ് ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കുയാണ് ലക്ഷ്യമെന്ന് താരം വെളിപ്പെടുത്തിയത്.
ഐപിഎല്ലിലെ ഏതെങ്കിലും റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് തകര്‍ക്കണമെന്നാണ് വൈഭവ് മറുപടി പറഞ്ഞത്. 175 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹിക്കുന്നതായി കൗമാരതാരം തുറന്നുപറഞ്ഞു. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് ഇതുവരെ ആരും തകര്‍ത്തിട്ടില്ല.
'ഈ സീസണില്‍ ടീമിനായി ട്രോഫി നേടുക എന്നതാണ് ലക്ഷ്യം. ട്രോഫി നേടിയാല്‍ അത് എന്റെ പ്രകടനത്തിനും ഫ്രാഞ്ചൈസിക്കും ഗുണം ചെയ്യും. ടീമിനെ ട്രോഫി ഉയര്‍ത്താന്‍ സഹായിക്കാന്‍ എന്റെ കഴിവനുസരിച്ച് സംഭാവന നല്‍കുകയാണ് ലക്ഷ്യം' - വൈഭവ് പറഞ്ഞു. 'ഞാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത് മുതല്‍ അണ്ടര്‍-19 മത്സരങ്ങളിലും ആഭ്യന്തര മത്സരങ്ങളിലും രാജസ്ഥാന്‍ എന്നെ നിരീക്ഷിച്ചു. അവരുടെ സ്‌കൗട്ടിങ് ടീം എന്നെ വളരെക്കാലമായി നിരീക്ഷിച്ചുവരികയായിരുന്നു. അവരുമൊത്തുമുള്ള ട്രയല്‍സ് നന്നായി നടന്നതിനാല്‍ രാജസ്ഥാനില്‍ ചേരാനും തീരുമാനിച്ചു. രാജസ്ഥാനൊപ്പം ഞാന്‍ സന്തുഷ്ടനാണ്. അവര്‍ക്കായി കളിച്ചുതുടങ്ങിയതുമുതല്‍ ജീവിതത്തില്‍ ഒരുപാട് പുരോഗതിയുണ്ടായിട്ടുണ്ട്. - വൈഭവ് പറഞ്ഞു.
2025ലെ ഐപിഎല്‍ മെഗാ ലേലത്തില്‍ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ ടീമിലെത്തിച്ചത്. ഇതോടെ ഐപിഎല്‍ കരാര്‍ ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വൈഭവ്. 14-ാം വയസില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ച്വറി നേടിയ താരം ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates