14കാരന്റെ 'വൈഭവ' ബാറ്റിങ് വീണ്ടും! യുഎഇയെ തകര്‍ത്ത് ഇന്ത്യ എ ടീം, കൂറ്റന്‍ ജയം

15 സിക്‌സ്, 11 ഫോര്‍, 42 പന്തില്‍ 144 റണ്‍സുമായി വൈഭവ് സൂര്യവംശി
Vaibhav Suryavanshi in Asia Cup Rising Stars match
Vaibhav Suryavanshix
Updated on
1 min read

ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 പോരാട്ടത്തില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ എ ടീം. 148 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 20 ഓവറില്‍ ഉയര്‍ത്തിയത് നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ്. യുഎഇയുടെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സില്‍ ഒതുങ്ങി.

41 പന്തില്‍ 6 സിക്‌സും 3 ഫോറും സഹിതം 63 റണ്‍സെടുത്ത ഷൊയ്ബ് ഖാന്‍ ഒരറ്റത്ത് പൊരുതി നിന്നെങ്കിലും പിന്തുണയ്ക്കാന്‍ ആളുണ്ടായില്ല. 26 റണ്‍സെടുത്ത മുഹമ്മദ് അര്‍ഫാന്‍, 20 റണ്‍സെടുത്ത സയിദ് ഹൈദര്‍, 18 റണ്‍സെടുത്ത മയാങ്ക് കുമാര്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ഇന്ത്യക്കായി ഗുര്‍ജന്‍പ്രീത് സിങ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 4 ഓവറില്‍ 18 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ഹര്‍ഷ് ദുബെ 2 വിക്കറ്റെടുത്തു. രമണ്‍ദീപ് സിങ്, യഷ് ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Vaibhav Suryavanshi in Asia Cup Rising Stars match
15 സിക്‌സ്, 11 ഫോര്‍, 42 പന്തില്‍ 144 റണ്‍സ്!; '14കാരന്‍ വണ്ടര്‍ കിഡ്' വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് (വിഡിയോ)

നേരത്തെ 14കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ടിന്റെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. 14കാരന്‍ അടിച്ചെടുത്തത് 42 പന്തില്‍ 144 റണ്‍സ്! 15 സിക്‌സുകളും 11 ഫോറുകളും ഉള്‍പ്പെടുന്ന ഇന്നിങ്‌സ്.

ഒപ്പം ഒരു നേട്ടവും താരം സ്വന്തമാക്കി. ടി20യില്‍ ഒരിന്ത്യക്കാരന്‍ നേടുന്ന ഏറ്റവും വേഗമാര്‍ന്ന രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടമാണ് താരം ഒപ്പം ചേര്‍ത്തു വച്ചത്. വെറും 32 പന്തില്‍ താരം സെഞ്ച്വറിയിലെത്തി. 28 പന്തില്‍ സെഞ്ച്വറിയടിച്ച ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേല്‍, പഞ്ചാബിന്റെ അഭിഷേക് ശര്‍മ എന്നിവരുടെ പേരിലാണ് വേഗമുള്ള ടി20 സെഞ്ച്വറിയുടെ റെക്കോര്‍ഡ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ഇരുവരും അതിവേഗം ശതകം തൊട്ടത്.

യുഎഇക്കെതിരായ പോരാട്ടത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 297 റണ്‍സ്. വൈഭവിനൊപ്പം ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും വെടിക്കെട്ടുമായി കളം വാണു. താരം 32 പന്തില്‍ 6 സിക്‌സും 8 ഫോറും സഹിതം 83 റണ്‍സുമായി പുറത്താകാതെ നിന്നു. നമാന്‍ ധിര്‍ ആണ് മികവ് തെളിയിച്ച മറ്റൊരു താരം. 23 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം നമാന്‍ ധിര്‍ 34 റണ്‍സ് കണ്ടെത്തി.

Vaibhav Suryavanshi in Asia Cup Rising Stars match
വാട്‌സന്‍ വന്നു, ഇപ്പോള്‍ ടിം സൗത്തിയും! കെകെആര്‍ പരിശീലക സംഘത്തില്‍ അഴിച്ചുപണി തുടരുന്നു
Summary

Vaibhav Suryavanshi scored a fiery 144 with the help of 11 fours and 15 sixes as India A outplayed United Arab Emirates by 148 runs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com