'മിന്നും ഫോമിൽ വത്സൽ'; കെസിഎല്ലിൽ രണ്ടാം അർധശതകം നേടി

28 പന്തുകളിൽ നിന്ന് തൻ്റെ രണ്ടാം ഫിഫ്റ്റി സ്വന്തമാക്കിയ താരം 46 പന്തുകളിൽ നിന്ന് 77 റൺസ് അടിച്ചുകൂട്ടിയാണ് ക്രീസ് വിട്ടത്.
Vatsal Govind
Vatsal Govind Smashes Second Fifty of the Season Against Kochi Blue Tigers.
Edited By:
Updated on
1 min read

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കൊല്ലം സെയ്‌ലേഴ്‌സ് നായകൻ വത്സൽ ഗോവിന്ദിന് അർധസെഞ്ച്വറി. ഈ സീസണിലെ തന്റെ രണ്ടാം അർദ്ധശതകം കുറിച്ച വത്സലിന്റെ നായകമികവിലാണ് കൊല്ലം സ്കോർ 158 ൽ എത്തിച്ചത്. 28 പന്തുകളിൽ നിന്ന് തൻ്റെ രണ്ടാം ഫിഫ്റ്റി സ്വന്തമാക്കിയ താരം 46 പന്തുകളിൽ നിന്ന് 77 റൺസ് അടിച്ചുകൂട്ടിയാണ് ക്രീസ് വിട്ടത്. മൂന്ന് സിക്സും എട്ടു ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്.

Vatsal Govind
'വഴി കാണിച്ചത് ക്രിക്കറ്റ് ഓസ്ട്രേലിയ'; സഞ്ജയ് ബംഗാറിന്റെ മകള്‍ ഇനി ഓസീസ് കുപ്പായത്തില്‍

​മികച്ച ഫോമിൽ കളിക്കുന്ന ഓപ്പണർ അഭിഷേക് ജെ നായർക്കൊപ്പം ഇന്നിങ്സ് ആരംഭിച്ച വത്സൽ തുടക്കം മുതൽ ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെയാണ് ബാറ്റ് വീശിയത്. മനു കൃഷ്ണനെ ബൗണ്ടറി പായിച്ച് ആക്രമണത്തിന് തുടക്കമിട്ട വത്സൽ കൊച്ചി നായകൻ സാലി എറിഞ്ഞ ഓവറിൽ തന്റെ ആദ്യ സിക്സറും പറത്തി. അതേ ഓവറിലെ അവസാന പന്തിൽ താരം ബൗണ്ടറിയും കണ്ടെത്തി.

ജെറിനെതിരെ രണ്ട് തവണ പന്ത് അതിർത്തി കടത്തിയ വത്സലിന് മുന്നിൽ കൊച്ചിയുടെ പേസ് കുന്തമുനയായ ബേസിൽ തമ്പിക്കും അടിതെറ്റി. ബേസിൽ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ട് ബൗണ്ടറികൾ നേടിയ അദ്ദേഹം, പത്താം ഓവറിൽ ബേസിലിനെ സിക്സർ പറത്തി കൊല്ലത്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തി.

Vatsal Govind
22 റിവ്യൂകള്‍, ഒന്നുപോലും വിജയിച്ചില്ല; ജഡേജയെ വിടാതെ 'ഡിആര്‍എസ് ഭൂതം'

​ഒന്നാം വിക്കറ്റിൽ അഭിഷേകിനൊപ്പം ചേർന്ന് 60 പന്തിൽ 99 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് വത്സൽ പടുത്തുയർത്തിയത്. ഈ ഓപ്പണിങ് കരുത്തിലാണ് കൊല്ലം സെയ്‌ലേഴ്‌സ് 158 റൺസ് എന്ന സ്കോറിലേക്ക് എത്തിയത്. ആറു മത്സരങ്ങളിൽ നിന്ന് രണ്ട് അർദ്ധസെഞ്ചുറികളടക്കം 267 റൺസ് അടിച്ചുകൂട്ടിയ വത്സൽ, ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

Summary

Vatsal Govind Smashes Second Fifty of the Season Against Kochi Blue Tigers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com