തുമ്പിക്കയ്യിൽ മടൽ ബാറ്റാക്കി തകർപ്പൻ ഷോട്ടുകൾ;  ആനയ്ക്ക് ഇം​ഗ്ലീഷ് പാസ്പോർട്ടായിരിക്കുമെന്ന് മൈക്കൽ വോൺ 

ആന ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ചാണ് കഴിഞ്ഞ ദിവസം ഇം​ഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ ട്വിറ്ററിലെത്തിയത്
വിഡിയോദൃശ്യം
വിഡിയോദൃശ്യം
Updated on: 
1 min read

ആന ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ചാണ് കഴിഞ്ഞ ദിവസം ഇം​ഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ ട്വിറ്ററിലെത്തിയത്. ഇവിടെ താരമാവുന്നത് മലയാളികൾ തന്നെ. 

തുമ്പിക്കയ്യിൽ മടല് ബാറ്റായി പിടിച്ച് ചില തകർപ്പൻ ഷോട്ടുകൾ പായിക്കുകയാണ് ആന. ആനയ്ക്ക് ഉറപ്പായും ഇം​ഗ്ലീഷ് പാസ്പോർട്ട് ആയിരിക്കും എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് വോൺ എഴുതുന്നത്.

പല രാജ്യാന്തര ക്രിക്കറ്റ് താരങ്ങളേക്കാളും നന്നായി കളിക്കുന്നു എന്ന് പറഞ്ഞ് ആനപ്രേമികളിൽ ഒരാളാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ഇം​ഗ്ലണ്ട് മുൻ നായകനും സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ടതോടെ സംഭവം വൈറൽ. എന്നാൽ കേരളത്തിൽ എവിടെയാണ് സംഭവം എന്ന് വ്യക്തമായിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER