

ടൂറിന്: കോവിഡ് പ്രോട്ടോക്കോള് ലംഘിച്ചെന്ന ആരോപണത്തില് യുവന്റ്സ് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് നേരെ അന്വേഷണം. കാമുകി ജോര്ജിനയുടെ ജന്മദിനത്തില് ഇറ്റലിയിലെ മൗണ്ടന് റിസോര്ട്ടുകളിലൊന്നിലായിരുന്നു ആഘോഷം. ഇവിടെ നിന്നുള്ള പോര്ച്ചുഗല് സൂപ്പര് താരത്തിന്റെ ദൃശ്യങ്ങള് ജോര്ജിന സമൂഹമാധ്യമങ്ങളില് പങ്കുവെച്ചിരുന്നു.
കോവിഡ് ഓറഞ്ച് സോണുകളില് നിന്നുള്ള യാത്ര ഇറ്റലി നിലവില് നിരോധിച്ചിരിക്കുകയാണ്. ഈ സ്ഥലങ്ങളില് വീടുള്ളവര്ക്കും, ജോലി സംബന്ധമായ ആവശ്യങ്ങള് ഉള്ളവര്ക്കും മാത്രമാണ് ഓറഞ്ച് സോണുകളില് നിന്ന് യാത്ര അനുവദിക്കുക. എന്നാല് ക്രിസ്റ്റിയാനോ ഈ പ്രോട്ടോക്കോളുകള് മറികടന്നു എന്നാണ് ആരോപണം.
ചൊവ്വാഴ്ച രാത്രി ഈ റിസോര്ട്ടില് കഴിഞ്ഞതിന് ശേഷമാണ് ക്രിസ്റ്റിയാനോ ബുധാനാഴ്ച യുവന്റ്സിന്റെ മത്സരത്തിനായി എത്തിയത്. പ്രോട്ടോക്കോള് ലംഘനം തെളിഞ്ഞാല് വലിയ പിഴ ഇവര്ക്ക് മേല് ചുമത്തപ്പെടും.
സീസണിന്റെ തുടക്കത്തില് ക്രിസ്റ്റ്യാനോയ്ക്ക് കോവിഡ് പോസിറ്റിവായിരുന്നു. അന്ന് ബയോ ബബിള് ലംങിച്ച് ക്രിസ്റ്റിയാനോ യാത്ര ചെയ്തതിന് എതിരെ ഇറ്റാലിയന് കായിക മന്ത്രിയും വിമര്ശനവുമായി എത്തി. എന്നാല് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates