

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ തുടരെ രണ്ട് തവണ പൂജ്യത്തിനു പുറത്തായതിനു പിന്നാലെ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി തിരിച്ചു വന്ന സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് റെക്കോര്‍ഡുകളുടെ തിളക്കവും. വൈറ്റ് ബോള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന അനുപമ നേട്ടം ഇനി കോഹ്‌ലിയുടെ പേരില്‍. (ഏകദിനം, ടി20). ഇരു വിഭാഗങ്ങളിലുമായി ബാറ്റിങ് ഇതിഹാസം സച്ചിന്‍ നേടിയ 18,436 റണ്‍സിന്റെ റെക്കോര്‍ഡ് കോഹ്‌ലി തിരുത്തി. താരത്തിന്റെ നേട്ടം 18,443 റണ്‍സിലെത്തി.
ഏകദിനത്തില്‍ 14,255 റണ്‍സും ടി20യില്‍ 4188 റണ്‍സും ചേര്‍ത്താണ് കോഹ്‌ലിയുടെ റെക്കോര്‍ഡ് നേട്ടം. സച്ചിന്‍ പക്ഷേ ടി20യില്‍ 10 റണ്‍സ് മാത്രമാണ് നേടിയത്. കരിയറില്‍ ഒരേയൊരു അന്താരാഷ്ട്ര ടി20 മത്സരം മാത്രമാണ് സച്ചിന്‍ കളിച്ചത്. എങ്കിലും വിരമിക്കുമ്പോള്‍ അദ്ദേഹം നേടിയ 18,436 റണ്‍സ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സുകളുടെ റെക്കോര്‍ഡില്‍ ഒന്നാമതായിരുന്നു. 15616 റണ്‍സുമായി സംഗക്കാരയാണ് റെക്കോര്‍ഡില്‍ മൂന്നാമന്‍. നാലാം സ്ഥാനത്ത് മുന്‍ നായകന്‍ രോഹിത് ശര്‍മയാണ്. രണ്ട് ഫോര്‍മാറ്റിലുമായി രോഹിതിന്റെ നേട്ടം 15,528 റണ്‍സ്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് കയറി. ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെ പിന്തള്ളിയാണ് കോഹ്‌ലിയുടെ നേട്ടം. റെക്കോര്‍ഡില്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പിന്നില്‍ ഇനി കോഹ്‌ലി.
ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തില്‍ 81 പന്തില്‍ 7 ഫോറുകള്‍ സഹിതം 74 റണ്‍സുമായി കോഹ്‌ലി പുറത്താകാതെ നിന്നു. ഇതോടെ താരത്തിന്റെ ഏകദിനത്തിലെ മൊത്തം റണ്‍സ് 14,255ല്‍ എത്തി. 293 ഇന്നിങ്‌സുകളില്‍ നിന്നാണ് നേട്ടം. 452 ഇന്നിങ്‌സുകളില്‍ നിന്നു 18,426 റണ്‍സാണ് സച്ചിന്‍ നേടിയത്. സംഗക്കാരയുടെ നേട്ടം 380 ഇന്നിങ്‌സുകളില്‍ നിന്നു 14,235. ഓസീസ് ഇതിഹാസം റിക്കി പോണ്ടിങാണ് മൂന്നാമത്. താരത്തിനു 13,704 റണ്‍സ്. മറ്റൊരു ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയാണ് അഞ്ചാമന്‍. താരം 13,430 റണ്‍സാണ് ഏകദിനത്തില്‍ അടിച്ചെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
