81ാം പന്തില്‍ ആദ്യ ഫോര്‍; ആഘോഷിച്ച് കോഹ്‌ലി! (വീഡിയോ)

മത്സരത്തില്‍ 96 പന്തുകള്‍ നേരിട്ട് കോഹ്‌ലി 36 റണ്‍സാണ് എടുത്തത്. മത്സരത്തില്‍ ഒരു ഫോറാണ് കോഹ്‌ലി നേടിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

റോസോ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയിലാണ്. 143 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാളും 36 റണ്‍സുമായി മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുമാണ് ക്രീസിലുള്ളത്. 

മത്സരത്തില്‍ 96 പന്തുകള്‍ നേരിട്ട് കോഹ്‌ലി 36 റണ്‍സാണ് എടുത്തത്. മത്സരത്തില്‍ ഒരു ഫോറാണ് കോഹ്‌ലി നേടിയത്. ഈ ബൗണ്ടറി നേട്ടം ആഘോഷിക്കുന്ന കോഹ്‌ലിയുടെ വീഡിയോ ഇപ്പോള്‍ വൈറലായി മാറി. 

80 പന്തുകള്‍ നേരിട്ട് 81ാം പന്തിലാണ് കോഹ്‌ലി ഒരു ഫോര്‍ നേടുന്നത്. ആശിച്ചു കിട്ടിയ വസ്തു നേടിയെടുത്ത പോലെയായിരുന്നു കോഹ്‌ലിയുടെ തമാശ കലര്‍ന്ന പ്രതികരണം. ഫോര്‍ നേടിയ ശേഷം കൈകളുയര്‍ത്തി താരം ആഹ്ലദിക്കുന്നതാണ് ദൃശ്യം. താരം ചിരിക്കുന്നതും കാണാം.  

രണ്ട് ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് 162 റണ്‍സ് ലീഡ്. എട്ട് വിക്കറ്റുകളും ശേഷിക്കുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 150 റണ്‍സില്‍ പുറത്തായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com