

ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്ത് മറ്റൊരു നേട്ടം തൊട്ടരികെ നില്‍ക്കുന്നു. ഐപില്‍ ചരിത്രത്തില്‍ 300 അതിലധികം സിക്‌സുകള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തിനരികിലാണ് കോഹ്‌ലി.
269 മത്സരങ്ങളില്‍ നിന്നായി 297 സിക്‌സുകള്‍ കോഹ്‌ലി നേടിയിട്ടുണ്ട്. മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ താരത്തിന്റെ സിക്‌സുകളുടെ നേട്ടം 300ല്‍ എത്തും. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, ഇന്ത്യന്‍ ഇതിഹാസവും മുംബൈ ഇന്ത്യന്‍സ് താരവുമായ രോഹിത് ശര്‍മ എന്നിവര്‍ മാത്രമാണ് നിലവില്‍ ഐപിഎല്ലില്‍ 300 പ്ലസ് സിക്‌സുകള്‍ നേടിയത്. 350ല്‍ കൂടുതല്‍ സിക്‌സുകള്‍ നേടിയ ഏക താരം ക്രിസ് ഗെയ്ല്‍ മാത്രമാണ്.
ഗെയ്‌ലിനു 357 സിക്‌സുകളുണ്ട്. വെറും 142 മത്സരങ്ങളില്‍ നിന്നാണ് യൂനിവേഴ്‌സ് ബോസ് ഇത്രയും സിക്‌സുകള്‍ പറത്തിയത്. രണ്ടാമതുള്ള രോഹിതിനു 309 സിക്‌സുകള്‍ ഉണ്ട്. 275 മത്സരങ്ങളില്‍ നിന്നാണ് ഹിറ്റ്മാന്‍ ഇത്രയു സിക്‌സുകള്‍ തൂക്കിയത്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍
ക്രിസ് ഗെയ്ല്‍: 357 സിക്‌സുകള്‍, 142 മത്സരങ്ങള്‍
രോഹിത് ശര്‍മ: 309 സിക്‌സുകള്‍, 275 മത്സരങ്ങള്‍
വിരാട് കോഹ്‌ലി: 297 സിക്‌സുകള്‍, 269 മത്സരങ്ങള്‍
എംഎസ് ധോനി: 264 സിക്‌സുകള്‍, 278 മത്സരങ്ങള്‍
എബി ഡിവില്ല്യേഴ്‌സ്: 251 സിക്‌സുകള്‍, 184 മത്സരങ്ങള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates