2023ലെ മികച്ച ഏകദിന താരം; വിരാട് കോഹ്‌ലിക്ക് ഐസിസി പുരസ്‌കാരം

4 തവണ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ താരം
വിരാട് കോഹ്‌ലി
വിരാട് കോഹ്‌ലിട്വിറ്റര്‍
Updated on
1 min read

ദുബൈ: ഐസിസിയുടെ 2023ലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ വിരാട് കോഹ്‌ലിക്ക്. ഇത് നാലാം തവണയാണ് കോഹ്‌ലി പുരസ്‌കാരം നേടുന്നത്. ഇത്രയും തവണ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ താരമായും കോഹ്‌ലി മാറി.

2012, 17, 18 വര്‍ഷങ്ങളിലാണ് താരം നേരത്തെ അവാര്‍ഡ് സ്വന്തമാക്കിയത്. പുരസ്‌കാര നേട്ടത്തില്‍ മൂന്ന് അവാര്‍ഡുകളുമായി എബി ഡിവില്ല്യേഴ്‌സിനൊപ്പം നേട്ടം പങ്കിടുകയായിരുന്നു കോഹ്‌ലി.

വിരാട് കോഹ്‌ലി
ഇംഗ്ലണ്ടിന് യശസ്വിയുടെ 'ജയ്സ്ബോൾ പാഠം!' അര്‍ധ സെഞ്ച്വറി: കളി ഇന്ത്യന്‍ വരുതിയില്‍

നീണ്ട മാസങ്ങള്‍ ഫോമില്ലാതെ ഉഴറിയ കോഹ്‌ലി 2022, 23 വര്‍ഷങ്ങളില്‍ മിന്നും ഫോമിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഏകദിനത്തില്‍ 50 സെഞ്ച്വറികള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറിയതും സമീപ കാലത്താണ്. ഏകദിന ലോകകപ്പിലെ മികച്ച താരമായും കോഹ്‌ലി മാറിയിരുന്നു. ലോകകപ്പില്‍ 765 റണ്‍സെടുത്ത് റെക്കോര്‍ഡും സ്ഥാപിച്ചായിരുന്നു മുന്നേറ്റം.

ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറികളടക്കമായിരുന്നു താരത്തിന്റെ മികവാര്‍ന്ന ബാറ്റിങ്. 36 ഇന്നിങ്‌സുകളില്‍ നിന്നു 2023ല്‍ താരം ഏകദിനത്തില്‍ അടിച്ചെടുത്തത് 2048 റണ്‍സ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

virat kohli autograph
Virat Kohli Joe Root
Sanju Samson in  World Cup
Virat Kohli batting
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com