ഷോര്‍ട്ടിന്റെ 'പവർ ഷോര്‍ട്ട്', ഞൊടിയിടയില്‍ കൈയില്‍! അമ്പരപ്പിക്കും ക്യാച്ചുമായി വിരാട് കോഹ്‌ലി (വിഡിയോ)

വാഷിങ്ടന്‍ സുന്ദറിന്റെ പന്തിലാണ് വിക്കറ്റ്
Virat Kohli's Sharp Catch
Virat Kohli
Updated on
1 min read

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ കിണ്ണന്‍ ക്യാച്ചുമായി വിരാട് കോഹ്‌ലി. മികച്ച രീതിയില്‍ കളിച്ചു വന്ന മാത്യു ഷോര്‍ട്ടിനെ പുറത്താക്കാന്‍ കോഹ്‌ലി എടുത്ത ക്യാച്ചാണ് ശ്രദ്ധേയമായത്. താരത്തിന്റെ കനപ്പെട്ട അടി കോഹ്‍ലി വിദ​ഗ്ധമായി കൈയിൽ ഒതുക്കി ആരാധതരെ ഞെട്ടിച്ചു.

വാഷിങ്ടന്‍ സുന്ദര്‍ എറിഞ്ഞ 23ാം ഓവറിലെ 3ാം പന്തിലാണ് വിക്കറ്റ്. വാഷിങ്ടന്‍ സുന്ദറിന്റെ പന്തില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച ഷോര്‍ട്ടിനെ കോഹ്‌ലി കൈയില്‍ ഒതുക്കി. എളുപ്പം എടുക്കാന്‍ സാധിക്കുന്ന ക്യാച്ചല്ല കോഹ്‌ലി എടുത്തത് എന്നതാണ് ഷോര്‍ട്ടിന്റെ പുറത്താകല്‍ ശ്രദ്ധേയമാക്കിയത്.

Virat Kohli's Sharp Catch
ഓപ്പണര്‍മാരെ മടക്കി സിറാജും അക്ഷറും; 3 വിക്കറ്റുകൾ പിഴുത് ഇന്ത്യ, 100 കടന്ന് ഓസീസ്

സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്ത കോഹ്‌ലിയുടെ നേര്‍ക്ക് ഷോര്‍ട്ട് അടിച്ച പന്ത് താഴ്ന്ന് അതിവേഗമെത്തി. ഞൊടിയിടയില്‍ തന്നെ പിന്നാക്കം ആഞ്ഞ് കോഹ്‌ലി പന്ത് വിദഗ്ധമായി കൈയില്‍ ഒതുക്കി. ഒരുവേള ഷോര്‍ട്ട് പോലും അമ്പരന്നു നിന്നു. ആരാധകര്‍ ഇതിഹാസ താരത്തിന്റെ മികവിലെ വലിയ ആവേശത്തോടെയാണ് എതിരേറ്റത്.

ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ് സഖ്യം മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. ഇരുവരും മടങ്ങിയ ശേഷം മാത്യു ഷോര്‍ട്ട് ഇന്നിങ്‌സിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു മുന്നേറുന്നതിനിടെയാണ് വാഷിങ്ടന്‍ സുന്ദറിന്റെ പന്തില്‍ കോഹ്‌ലിക്കു പിടി നല്‍കിയത്.

Virat Kohli's Sharp Catch
മെസിയും അര്‍ജന്റീന ടീമും നവംബറില്‍ കേരളത്തിലേക്ക് വരില്ല, സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍
Summary

That was a sharp catch from Virat Kohli at square leg. Matthew Short swept the Washington Sundar delivery hard on the leg side. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com