ഗ്രെയ്‌സും സ്മൃതിയും നയിച്ചു; അനായാസം അതിവേഗം ആര്‍സിബി വനിതകള്‍

യുപി വാരിയേഴ്‌സിനെ വീഴ്ത്തി
Grace Harris Smriti Mandhana Power RCB Women Win
warriorz vs royal challengersx
Updated on
1 min read

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മിന്നും ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. യുപി വാരിയേഴ്‌സിനെ അവര്‍ 9 വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്‌സ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. ആര്‍സിബി വനിതകള്‍ അതിവേഗം ലക്ഷ്യത്തിലെത്തി. ഒറ്റ വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ 12.1 ഓവറില്‍ 145 റണ്‍സെടുത്താണ് വിജയിച്ചത്.

ഓപ്പണര്‍ ഗ്രെയ്‌സ് ഹാരിസിന്റെ അര്‍ധ സെഞ്ച്വറിയും ക്യാപ്റ്റന്‍ സ്മൃതി മന്ധാനയുടെ ബാറ്റിങുമാണ് ആര്‍സിബിക്ക് അതിവേഗ ജയം സമ്മാനിച്ചത്. ഗ്രെയ്‌സ് 48 പന്തില്‍ 5 സിക്‌സും 10 ഫോറും സഹിതം 85 റണ്‍സെടുത്തു. സ്മൃതി 32 പന്തില്‍ 9 ഫോറുകള്‍ സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്നു. കളി തീരുമ്പോള്‍ 4 റണ്‍സുമായി സ്മൃതിയ്‌ക്കൊപ്പം റിച്ച ഘോഷാണ് ക്രീസില്‍ നിന്നത്.

നേരത്തെ ദീപ്തി ശര്‍മയും ഡിയേന്ദ്ര ഡോട്ടിനും നടത്തിയ ചെറുത്തു നില്‍പ്പാണ് യുപിക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ദീപ്തി 35 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സുമായി പുറത്താകാതെ നിന്നു. ഡിയേന്ദ്ര ഡോട്ടിനും പുറത്താകാതെ പൊരുതി. താരം 37 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 40 റണ്‍സ് കണ്ടെത്തി.

Grace Harris Smriti Mandhana Power RCB Women Win
ടി20 ലോകകപ്പ്; ബം​ഗ്ലാദേശിന്റെ മത്സരങ്ങൾ തിരുവനന്തപുരത്ത്?

50 റണ്‍സിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ യുപിയെ ഇരുവരും ചേര്‍ന്നാണ് മുന്നോട്ടു നയിച്ചത്. ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (14), ഹര്‍ലീന്‍ ഡിയോള്‍ (11), ഫോബ് ലിച്ഫീല്‍ഡ് (20), കിരണ്‍ നവ്ഗിരെ (5), ശ്വേത ഷെരാവത് (0) എന്നിവരാണ് പുറത്തായത്.

ആര്‍സിബിക്കായി ശ്രേയങ്ക പാട്ടീല്‍, നദിന്‍ ഡി ക്ലാര്‍ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ഒരു വിക്കറ്റ് ലോറന്‍ ബെല്‍ സ്വന്തമാക്കി. തുടരെ രണ്ടാം ജയമാണ് ആര്‍സിബി സ്വന്തമാക്കുന്നത്.

Grace Harris Smriti Mandhana Power RCB Women Win
വനിതാ പ്രീമിയര്‍ ലീഗ്; ഈ മത്സരങ്ങള്‍ക്ക് കാണികള്‍ വേണ്ട
Summary

warriorz vs royal challengers: Grace Harris' blitz and disciplined bowling effort ensured that RCB made it two in two in the WPL 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com