ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

ഒരോവറില്‍ 2 വിക്കറ്റ് വീഴ്ത്തി വാഷിങ്ടണ്‍ സുന്ദര്‍; പിന്നാലെ ചഹലിന്റെ ഇരട്ട പ്രഹരം, കരകയറാനാവാതെ വിന്‍ഡിസ്‌

ടീമിലേക്കുള്ള തിരിച്ചുവരവ് തുടരെ വിക്കറ്റ് വീഴ്ത്തി ആഘോഷിച്ച് വാഷിങ്ടണ്‍ സുന്ദര്‍
Published on

അഹമ്മദാബാദ്: ടീമിലേക്കുള്ള തിരിച്ചുവരവ് തുടരെ വിക്കറ്റ് വീഴ്ത്തി ആഘോഷിച്ച് വാഷിങ്ടണ്‍ സുന്ദര്‍. തന്റെ മൂന്നാമത്തെ ഓവറില്‍ രണ്ട് വട്ടമാണ് വാഷിങ്ടണ്‍ സുന്ദര്‍ വെസ്റ്റ് ഇന്‍ഡീസിനെ പ്രഹരിച്ചത്. ഇതോടെ 45-3 എന്ന നിലയിലേക്ക് വിന്‍ഡിസ് വീണു. കരകയറാന്‍ വിന്‍ഡിസ് ശ്രമിക്കുമ്പോള്‍ ചഹലിന്റെ ഇരട്ട പ്രഹരം.

എട്ട് റണ്‍സ് എടുത്ത് നിന്ന ഷായ് ഹോപ്പിനെ മടക്കി മുഹമ്മദ് സിറാജ് ആണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 12 റണ്‍സ് എടുത്ത ബ്രന്‍ഡന്‍ കിങ്ങിനെ വാഷിങ്ടണ്‍ സുന്ദര്‍ സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ എത്തിച്ചു. അതേ ഓവറിലെ അവസാന പന്തില്‍ ഡാരന്‍ ബ്രാവോയെ സുന്ദര്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. 

റിവ്യൂവില്‍ ഡാരന്‍ ബ്രാവോ മടങ്ങി

18 റണ്‍സ് എടുത്ത് നില്‍ക്കെ ബ്രാവോയെ സുന്ദര്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കിയപ്പോള്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചു. എന്നാല്‍ ഇന്ത്യയുടെ അപ്പീലില്‍ പന്ത് സ്റ്റംപ് തൊടുന്നെന്ന് വ്യക്തമായതോടെ തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചു. 

ബ്രൂക്‌സിനൊപ്പം നിന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ നികോളാസ് പൂരന്‍ ശ്രമിച്ചപ്പോള്‍ ചഹലിന്റെ പ്രഹരം എത്തി. 18 റണ്‍സ് എടുത്ത പൂരനെ ചഹല്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ പൊള്ളാര്‍ഡിനെ ചഹല്‍ ഗോള്‍ഡന്‍ ഡക്കാക്കി മടക്കി. 

ആയിരം ഏകദിനം കളിക്കുന്ന ആദ്യ ടീമായി ഇന്ത്യ ഇവിടെ മാറി. ടോസ് നേടിയ ഇന്ത്യ വിന്‍ഡിസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു ദീപക് ഹൂഡ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. ലതാ മങ്കേഷ്‌കറിനോടുള്ള ആദര സൂചകമായി കറുത്ത ആാം ബാന്‍ഡ് ധരിച്ചാണ് ഇന്ത്യ ഇറങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com