Darius Visser
ഡാരിയസ് വീസര്‍എക്‌സ്‌

ഒരോവറില്‍ 39 റണ്‍സ്; ടി20യില്‍ പുതിയ ചരിത്രം; 'ആറാടി' 28കാരനായ വീസര്‍; വിഡിയോ

ടി20 ലോകപ്പ് യോഗ്യത മത്സരത്തില്‍ വനുവാട്ടോയ്‌ക്കെതിരെയായിരുന്നു വീസര്‍ 'ആറാടി'യത്
Published on

പോര്‍ട്ട് വില്ല: പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ താരം യുവരാജ് സിങ് ഓരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തി ലോക റെക്കോര്‍ഡ് നേടിയത്. എന്നാല്‍ ടി20യില്‍ ഒരോവറില്‍ 39 റണ്‍സ് നേടി പുതുചരിത്രം രചിച്ചിരിക്കുകയാണ് 28കാരനായ സമോവ താരം ഡാരിയസ് വീസര്‍. ടി20 ലോകപ്പ് യോഗ്യത മത്സരത്തില്‍ വനുവാട്ടുവിനെതിരെയായിരുന്നു വീസര്‍ 'ആറാടി'യത്

നളിന്‍ നിപിക്കോയുടെ 15ാം ഓവറിലായിരുന്നു വീസറുടെ മാസ്മരിക പ്രകടനം. ആദ്യമൂന്ന് പന്തുകള്‍ സിക്‌സറുകള്‍ പറത്തിയപ്പോള്‍ നാലാമത്തെ പന്ത് നോബോള്‍. അടുത്ത പന്തും സിക്‌സര്‍ പറത്തി വീസര്‍. അഞ്ചാമത്ത പന്തില്‍ റണ്‍സ് ഒന്നും നേടാനായില്ല. ഓവറിലെ അവസാനപന്ത് നോബോള്‍. അധികമായി എറിഞ്ഞ അടുത്ത പന്തും നോബോള്‍ ആയതോടെ വീസര്‍ വീണ്ടും സിക്‌സര്‍ പറത്തി. തൊട്ടടുത്ത പന്തും സിക്‌സര്‍ പറത്തിയതോടെ ആ ഓവറില്‍ വീസര്‍ സ്വന്തമാക്കിയത് 39 റണ്‍സ്. 62 പന്തുകള്‍ നേരിട്ട വീസര്‍ മത്സരത്തില്‍ 132 റണ്‍സ് നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2007ലാണ് ടി20 ലോകപ്പിലാണ് ഇന്ത്യന്‍ താരം യുവരാജ് സിങ് ആറ് സിക്‌സറുകള്‍ പറത്തിയത്. യുവിക്കു ശേഷം വിൻഡീസ് താരം കീറോണ്‍ പൊള്ളാർഡ് (ശ്രീലങ്കയ്‌ക്കെതിരെ), രോഹിത് ശർമ, റിങ്കു സിങ് (അഫ്ഗാനിസ്ഥാനെതിരെ), നേപ്പാൾ താരം ദീപേന്ദ്ര സിങ് (ഖത്തറിനെതിരെ), വിൻഡീസിന്റെ തന്നെ നിക്കോളാസ് പുരാൻ (അഫ്ഗാനിസ്ഥാനെതിരെ) എന്നിവരും ഒരു ഓവറിൽ 36 റൺസ് നേടിയിട്ടുണ്ട്.

മത്സരത്തില്‍ വീസര്‍ 14 സിക്‌സറുകളാണ് നേടിയത്. ഒരു ടി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിക്കുന്ന താരമെന്ന നേട്ടവും വീസര്‍ തന്നെയാണ്. മത്സരത്തില്‍ അഞ്ച് ഫോറുകളും അദ്ദേഹം നേടി.

Darius Visser
മെസിയില്ലാതെ അര്‍ജന്റീന ടീം; ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഡിബാലയും പുറത്ത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com