'രണ്ടിടത്താണ് നമ്മള്‍ ഇപ്പോള്‍', പിതാവിന്റെ വിയോഗത്തില്‍ ഹൃദയം തൊട്ട് ബെന്‍ സ്‌റ്റോക്ക്‌സ് 

നിങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം തെളിയുന്ന ഈ ചിരി എന്റെ മുഖത്ത് ചിരി കൊണ്ടുവരും..
'രണ്ടിടത്താണ് നമ്മള്‍ ഇപ്പോള്‍', പിതാവിന്റെ വിയോഗത്തില്‍ ഹൃദയം തൊട്ട് ബെന്‍ സ്‌റ്റോക്ക്‌സ് 
Updated on: 
1 min read

ലണ്ടന്‍: പിതാവിന്റെ വേര്‍പാടില്‍ ഹൃദയം തൊടുന്ന വാക്കുകളുമായി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ്. രണ്ടിടത്താണ് നമ്മള്‍ ഇപ്പോള്‍. പക്ഷേ നിങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം തെളിയുന്ന ഈ ചിരി എന്റെ മുഖത്ത് ചിരി കൊണ്ടുവരും..ബെന്‍ സ്‌റ്റോക്ക്‌സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

എന്നും എല്ലായ്‌പ്പോഴും സ്‌നേഹം എന്ന് പറഞ്ഞാണ് പിതാവിന്റെ ഫോട്ടോയും, വിരലുകള്‍ മടക്കി നില്‍ക്കുന്ന തന്റെ ഫോട്ടോയും ബെന്‍ സ്‌റ്റോക്ക്‌സ് പങ്കുവെക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജേഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന ജെഡിന്റെ ഫോട്ടോയാണ് സ്‌റ്റോക്ക്‌സ് പങ്കുവെച്ചത്. 

ചൊവ്വാഴ്ചയാണ് സ്റ്റോക്ക്‌സിന്റെ പിതാവ് വിടപറഞ്ഞത്. 2019ല്‍ ക്രിസ്മതിന് മുന്‍പായാണ് അദ്ദേഹത്തെ ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിതാവുമായി ഏറെ അടുപ്പമുണ്ടായിരുന്ന സ്റ്റോക്ക്‌സ് അദ്ദേഹത്തിനൊപ്പം സമയം ചിലവിടുന്നതിന് വേണ്ടി ഏറെ നാള്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. 

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരക്കിടയില്‍ ഇംഗ്ലണ്ട് ടീമില്‍ നിന്നും വിട്ട് ന്യൂസിലാന്‍ഡിലേക്ക് മടങ്ങിയ സ്റ്റോക്ക്‌സ് ഐപിഎല്‍ പകുതിയായപ്പോഴാണ് ടീമിനൊപ്പം ചേര്‍ന്നത്.ഗ്രൗണ്ടില്‍ ഓരോ നേട്ടങ്ങള്‍ എത്തിപ്പിടിക്കുമ്പോഴും വിരലുകള്‍ മടക്കി കാണിച്ച് അവിടെയെല്ലാം പിതാവിനെ ഓര്‍മിപ്പിക്കുകയായിരുന്നു സ്റ്റോക്ക്‌സ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com