സ്‌ഫോടനാത്മക ബാറ്റര്‍മാരുടെ പട! ഷായ് ഹോപ് നയിക്കും; ടി20 ലോകകപ്പിനൊരുങ്ങി വിന്‍ഡീസ്

മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് 15 അംഗ സംഘത്തെ പ്രഖ്യാപിച്ചു
West Indies Squad
West Indiesx
Updated on
1 min read

ജമൈക്ക: ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. രണ്ട് തവണ ലോക ചാംപ്യന്‍മാരായ ടീം 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. ഏകദിന നായകന്‍ ഷായ് ഹോപിനെ ടി20 ക്യാപ്റ്റനാക്കിയാണ് ടീമിനെ തിരഞ്ഞെടുത്തത്.

ഹാര്‍ഡ് ഹിറ്റര്‍മാര്‍, ഓള്‍ റൗണ്ടര്‍മാര്‍, പേസര്‍മാര്‍ അടക്കമുള്ള സന്തുലിത ടീമിനെയാണ് മുന്‍ ചാംപ്യന്‍മാര്‍ രംഗത്തിറക്കുന്നത്. വെറ്ററന്‍ ഓള്‍ റൗണ്ടര്‍ ജാസന്‍ ഹോള്‍ഡറും ടീമിലുണ്ട്.

സ്‌ഫോടനാത്മക ബാറ്റിങ് വക്താക്കളായ ഷെര്‍ഫന്‍ റുതര്‍ഫോഡ്, റൊമാരിയോ ഷെഫേഡ്, മുന്‍ ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ അടക്കമുള്ളവര്‍ ടീമിലുണ്ട്. പേസര്‍ ഷമര്‍ ജോസഫ്, ജയ്ഡന്‍ സീല്‍സ്, സ്പിന്നര്‍ ഗുഡാകേഷ് മോട്ടി എന്നിവരും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

West Indies Squad
ചേട്ടന്‍മാര്‍ 'കളിക്കാതെ' പുറത്ത്; അനിയന്‍മാര്‍ 'കളിച്ച്' പുറത്ത്! ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പില്‍ നിന്ന് 'ഔട്ട്'

വെസ്റ്റ് ഇന്‍ഡീസ് ടീം: ഷായ് ഹോപ് (ക്യാപ്റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ജോണ്‍സന്‍ ചാള്‍സ്, റോസ്റ്റന്‍ ചെയ്‌സ്, മാത്യു ഫോഡ്, അകീല്‍ ഹുസൈന്‍, ജാസന്‍ ഹോള്‍ഡര്‍, ബ്രണ്ടന്‍ കിങ്, ക്വെന്റിന്‍ സാംപ്‌സന്‍, ജയ്ഡന്‍ സീല്‍സ്, ഷെര്‍ഫന്‍ റുതര്‍ഫോഡ്, റൊമാരിയോ ഷെഫേഡ്, റോവ്മാന്‍ പവല്‍, ഷമര്‍ ജോസഫ്, ഗുഡാകേഷ് മോട്ടി.

ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ട്, നേപ്പാള്‍, ഇറ്റലി, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് വിന്‍ഡീസ്. ഫെബ്രുവരി ഏഴിന് സ്‌കോട്‌ലന്‍ഡുമായാണ് വിന്‍ഡീസിന്റെ ആദ്യ പോരാട്ടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.

അഫ്ഗാനിസ്ഥാനോട് 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പര തോറ്റാണ് വിന്‍ഡീസ് വരുന്നത്. റോസ്റ്റന്‍ ചെയ്‌സ്, ജാസന്‍ ഹോള്‍ഡര്‍, ഷെര്‍ഫന്‍ റുതര്‍ഫോഡ്, റൊമാരിയോ ഷെഫേഡ് എന്നിവര്‍ ഈ പരമ്പര കളിച്ചിരുന്നില്ല. ലോകകപ്പിനു മുന്‍പ് വിന്‍ഡീസ് ദക്ഷിണാഫ്രിക്കയുമായി സന്നാഹ മത്സരം കളിക്കുന്നുണ്ട്.

West Indies Squad
ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിക്കില്ല? ബംഗ്ലാദേശ് വിവാദത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നീക്കം
Summary

The West Indies on Monday announced a 15-member squad for the ICC Men’s T20 World Cup 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com