15.5 ഓവര്‍, 10 മെയ്ഡന്‍, 5 റണ്‍സ്, 4 വിക്കറ്റ്! ടെസ്റ്റിലെ പിശുക്കന്‍ ബൗളിങ്, റെക്കോര്‍ഡ് പട്ടികയില്‍ ജെയ്ഡന്‍ സീല്‍സ്

ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ മിന്നും പ്രകടനം
West Indies vs Bangladesh
ജെയ്ഡന്‍ സീല്‍സ്എക്സ്
Updated on
1 min read

കിങ്‌സ്റ്റന്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പിശുക്കന്‍ ബൗളറെന്ന റെക്കോര്‍ഡ് ബുക്കില്‍ രണ്ടാം സ്ഥാനക്കാരനായി വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജെയ്ഡന്‍ സീല്‍സ്. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരെ വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 164 റണ്‍സില്‍ പുറത്താക്കിയിരുന്നു.

മത്സരത്തില്‍ 15.5 ഓവര്‍ പന്തെറിഞ്ഞ സീല്‍സ് 5 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകളും സ്വന്തമാക്കി. 10 ഓവറുകള്‍ മെയ്ഡനായിരുന്നു. താരത്തിന്റെ ഇക്കോണമി റേറ്റ് 0.31!

ടെസ്റ്റ് ബൗളര്‍മാരുടെ പിശുക്കന്‍ പട്ടികയില്‍ ഇന്ത്യയുടെ ബാപു നാദകര്‍ണിയാണ് ഒന്നാമന്‍. 1964ല്‍ ഇംഗ്ലണ്ടിനെതിരെ 32 ഓവറില്‍ 27 മെയ്ഡനും 5 റണ്‍സും മാത്രം വഴങ്ങിയായിരുന്നു ബാപുവിന്റെ ബൗളിങ്.

പട്ടികയില്‍ ജെയ്ഡന്‍ സീല്‍സ് രണ്ടാമത് നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റഎ ജിം ലേക്കറാണ്. 0.37 ആണ് താരത്തിന്റെ ഇക്കോണമി. 14.1 ഓവറില്‍ 9 മെയ്ഡന്‍ 7 റണ്‍സ് 2 വിക്കറ്റ് എന്ന പ്രകടനമാണ് റെക്കോര്‍ഡ് പട്ടികയില്‍ കയറിയത്. ദക്ഷിണാഫ്രിക്കക്കെതിരെയാണ് താരത്തിന്റെ ബൗളിങ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com