മഴയും അഥനാസും തടസം; ദക്ഷിണാഫ്രിക്കയ്ക്ക് സമനില കുരുക്ക്

ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റ്
West Indies vs South Africa, 1st Test
സഹ താരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന കേശവ് മഹാരാജ്എക്സ്
Updated on: 
1 min read

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റ് സമനിലയില്‍ എത്തിച്ച് വെസ്റ്റ് ഇന്‍ഡീസ്. 298 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു നില്‍ക്കെയാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്.

ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 357 റണ്‍സും വെസ്റ്റ് ഇന്‍ഡീസ് 233 റണ്‍സുമാണ് എടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്താണ് പ്രോട്ടീസ് വീന്‍ഡീസിനു മുന്നില്‍ 298 റണ്‍സ് ലക്ഷ്യം വച്ചത്.

മത്സരത്തിനിടെ മഴ കളി തടസപ്പെടുത്തിയതും രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് താരം അലിക്ക് അഥനാസ് നടത്തിയ ധീരമായ ചെറുത്തു നില്‍പ്പുമാണ് ദക്ഷിണാഫ്രിക്കയുടെ ജയം തടഞ്ഞത്. ആഥന്‍സെ 92 റണ്‍സെടുത്തു. വെറ്ററന്‍ ഓള്‍ റൗണ്ടര്‍ ജെയ്‌സന്‍ ഹോള്‍ഡര്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം ഇന്നിങ്‌സില്‍ കരീബിയന്‍ സംഘത്തിനു നഷ്ടമായ അഞ്ചില്‍ നാല് വിക്കറ്റുകളും കേശവ് മഹാരാജ് വീഴ്ത്തി. ഒന്നാം ഇന്നിങ്‌സിലും കേശവ് മഹാരാജ് 4 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ആകെ എട്ട് വിക്കറ്റുകള്‍ താരം മത്സരത്തില്‍ വീഴ്ത്തി.

ഒന്നാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ടെംബ ബവുമ (86), ടോണി ഡി സോര്‍സി (78) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക സ്‌കോര്‍ 300 കടത്തിയത്. വിന്‍ഡീസിനായി ജോമല്‍ വാറിക്കന്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസ് നിരയില്‍ ആരും അര്‍ധ സെഞ്ച്വറി പോലും നേടിയിട്ടില്ല.

West Indies vs South Africa, 1st Test
പാരിസ് ഒളിംപിക്സിന് വർണാഭമായ സമാപനം, ഇന്ത്യൻ പതാകയേന്തി ശ്രീജേഷും മനു ഭാകറും; അടുത്തത് ലൊസാഞ്ചലസിൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com