വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

Sooryavanshi
വൈഭവ് സൂര്യവംശി @rajasthanroyals
Updated on
1 min read

മുംബൈ: ഐപിഎല്ലില്‍ ആക്രമണാത്മകവുമായ ബാറ്റിങ് ശൈലികൊണ്ട് ശ്രദ്ധനേടുകയാണ് വൈഭവ് സൂര്യവംശി. സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയങ്ങളില്‍ വൈഭവിന്റെ ഇന്നിങ്‌സ് നിര്‍ണായകമാണ്. ലോകോത്തര ബൗളര്‍മാരെ വൈഭവ് അനായാസം ബൗണ്ടറി കടത്തും. ബാറ്റിങ്ങില്‍ വൈഭവിന്റെ ബലഹീനത എന്താണെന്നും താരത്തെ എങ്ങനെ പുറത്താക്കാം എന്നും തന്ത്രം മെനയുകയാണ് ടീമുകള്‍.

Sooryavanshi
വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

ഇപ്പോഴിതാ ഈ ചോദ്യം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസമായ ഇയാന്‍ ബിഷപ്പിന്റെ മുന്നിലും എത്തി. 'സാങ്കേതികമായി പറഞ്ഞാല്‍, അവന്റെ ബാറ്റ് സ്വിങ് ഒരു ബേസ്‌ബോള്‍ സ്വിങ് പോലെ സവിശേഷമാണ്. അവന്റെ ബലഹീനത കൃത്യമായി എന്താണെന്ന് പറയാന്‍ വളരെ ബുദ്ധിമുട്ടാണ്. ബാക്ക്-ഓഫ്-എ-ലെങ്ത് പന്തുകള്‍ അവനെതിരെ ഫലിച്ചിട്ടുണ്ട്, എന്നാല്‍ തുടക്കത്തില്‍ തന്നെ ഒരു ടോപ്പ് എഡ്ജ് ലഭിച്ചില്ലെങ്കില്‍, അതേ പന്ത് ഗ്രൗണ്ടിന് പുറത്തേക്ക് പോകും. അവനെതിരെ പ്രയോഗിക്കാന്‍ സാധിക്കുന്ന ഒരു പ്രത്യേക പദ്ധതി ഇപ്പോള്‍ പറയാന്‍ എനിക്കറിയില്ല.' ഇയാന്‍ ബിഷപ് പറഞ്ഞു.

വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍ എഐ ചിപ്പുണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് നിരീക്ഷകനായ നൗമാന്‍ നിയാസ് കഴിഞ്ഞ ദിവസം ആരോപിച്ചത് സൈബര്‍ലോകത്ത് ചര്‍ച്ചയായിരുന്നു. വൈഭവിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിനു പിന്നില്‍ എഐ ചിപ്പാണെന്നും അതു ലബോറട്ടറിയില്‍ പരിശോധിക്കണമെന്നുമായിരുന്നു പാക് നിരീക്ഷകന്‍ തമാശരൂപേണ പറഞ്ഞത്. എന്നാലിപ്പോള്‍ നൗമാന് വൈഭവ് മറുപടി നല്‍കുകയും ചെയ്തു. ദൈവമാണ് തന്റെ ബാറ്റില്‍ എന്തോ സ്ഥാപിച്ചിരിക്കുന്നതെന്നായിരുന്നു വൈഭവിന്റെ മറുപടി.

Summary

What is the way to get Vaibhav out? West Indies cricket legend's answer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com