കട്ടക്കലിപ്പ്, മുരളി കാർത്തിക്കിനെതിരെ ചൂടായി ഹർദിക്; കാരണമെന്തെന്ന് തിരക്കി ആരാധകർ (വിഡിയോ )

മത്സരത്തിന് മുൻപുള്ള പരിശീലനത്തിനായി ഹർദിക് ഗ്രൗണ്ടിലേക്ക് വന്നപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. മുരളി കാർത്തിക്കിന് ഹർദിക് ഷേക്ക് ഹാൻഡ് നൽകുകയും ഇരുവരും തമ്മിൽ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Hardik Pandya, Murali Kartik
Hardik Pandya–Murali Kartik Clash Goes Viral Ahead of 2nd T20I special arrangement
Updated on
1 min read

റായ്പുര്‍: ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയും മുൻ സ്പിന്നറും കമന്റേറ്ററുമായ മുരളി കാർത്തിക്കും തമ്മിൽ എന്താണ് പ്രശ്‌നം? സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യമാണിത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിണ് മുൻപാണ് ഇരുവരും തമ്മിൽ ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറൽ ആയി മാറിയിട്ടുണ്ട്.

Hardik Pandya, Murali Kartik
മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്

മത്സരത്തിന് മുൻപുള്ള പരിശീലനത്തിനായി ഹർദിക് ഗ്രൗണ്ടിലേക്ക് വന്നപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. മുരളി കാർത്തിക്കിന് ഹർദിക് ഷേക്ക് ഹാൻഡ് നൽകുകയും ഇരുവരും തമ്മിൽ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

വളരെപ്പെട്ടെന്ന് പ്രകോപിതനായ ഹർദിക് കാർത്തിക്കിന് നേരെ കൈചൂണ്ടി സംസാരിച്ചു കൊണ്ട് നടന്നു പോകുക ആയിരുന്നു. തർക്കത്തിൽ വിശദീകരണം നൽകാൻ കാർത്തിക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അത് കേൾക്കാൻ ഹർദിക് തയ്യാറാകുന്നില്ല. ഇതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

Hardik Pandya, Murali Kartik
മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു, ഈ മറുപടിയില്‍ സന്തോഷം: ഇഷാൻ കിഷൻ

ഹർദിക്കിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ മുരളി കാർത്തിക്ക് അഭിപ്രായം പറഞ്ഞതാകാം അദ്ദേഹത്തെ പ്രകോപിപ്പിച്ചത് എന്നാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം.

ഇരുവരും മികച്ച താരങ്ങൾ ആണെന്നും പ്രശ്നങ്ങൾ പറഞ്ഞു തീർക്കണമെന്നുമാണ് വിഡിയോയ്ക്ക് താഴെ മിക്ക ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്.

Summary

Sports news: What Went Wrong Between Hardik Pandya and Murali Kartik Ahead of 2nd T20I?.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com