ഇംഗ്ലണ്ടിലേക്ക് ഇന്ത്യ വരുമ്പോള്‍ വളരെ മികച്ച പിച്ചുകള്‍ തയ്യാറാക്കും, ഈ വേദന പ്രചോദനമാക്കും: ജോ റൂട്ട്‌

പരമ്പരയിലെ മൂന്നാം ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചതിന് പിന്നാലെയാണ് റൂട്ടിന്റെ വാക്കുകള്‍
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ആർ അശ്വിൻ/ ട്വിറ്റർ
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ആർ അശ്വിൻ/ ട്വിറ്റർ
Updated on: 
1 min read

അഹമ്മദാബാദ്: ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യ വരുമ്പോള്‍ വളരെ മികച്ച പിച്ചുകള്‍ തന്നെ തയ്യാറാക്കുമെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചതിന് പിന്നാലെയാണ് റൂട്ടിന്റെ വാക്കുകള്‍. 

ഇംഗ്ലണ്ടിലേക്ക് ഇന്ത്യ എത്തുമ്പോള്‍ വളരെ മികച്ച പിച്ചുകള്‍ തന്നെയാണ് തയ്യാറാക്കാന്‍ പോവുന്നത്. ഇംഗ്ലണ്ടില്‍ കാലാവസ്ഥ നിര്‍ണായക ഘടകമാവാറുണ്ട്. എന്നിട്ടും അവിടെ എത്ര നേരം വേണമെങ്കിലും ബാറ്റ് ചെയ്യാന്‍ സാധിക്കും. നമ്മള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള പിച്ച് ആയിരിക്കില്ല ലഭിക്കുക. 

ഈ സമ്മറില്‍ മികച്ച വിക്കറ്റ് തയ്യാറാക്കി ഡ്യൂക്ക് ബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ തന്നെയാണ് ഞങ്ങളുടെ സീമര്‍മാര്‍ ശ്രമിക്കുക. ഇപ്പോഴുണ്ടായിരിക്കുന്ന വേദന പ്രചോദനമാക്കി മാറ്റുമെന്നും റൂട്ട് പറഞ്ഞു. മൊട്ടേരയിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 

ലോകത്തിന്റെ എല്ലാ ഭാഗത്തും മികവ് കാണിക്കണം എങ്കില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തുകയും, സ്ഥിരത കാണിക്കുകയും വേണം. നല്ല പിച്ചുകളില്‍ 20 വിക്കറ്റും വീഴ്ത്തുന്ന വിധം പന്തെറിയാനാവണം. അങ്ങനെയാണ് നല്ല ടീമുകളെ സൃഷ്ടിച്ചെടുക്കുക, റൂട്ട് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com